കൊടുങ്ങല്ലൂർ: കോവിഡ് പ്രതിരോധ വാക്സിനെടുത്ത ശേഷം ഗൃഹനാഥൻ കിടപ്പ് രോഗിയും ചികിത്സ നടത്തി കുടുംബം നിർധനാവസ്ഥയിലുമായതായി പരാതി. കൊടുങ്ങല്ലൂർ മേത്തല സ്വദേശി ആളംപറമ്പിൽ അബ്ദുൽ കരീം ആണ് കിടപ്പിലായത്. ഇത് സംബന്ധിച്ച് അബ്ദുൽ കരീമിെൻറ ഭാര്യ അൻസാരിയ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി.
കഴിഞ്ഞ മാർച്ച് 13നാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്തത്. തുടർന്ന് പനിയും വായയിലും വയറ്റിലും പഴുപ്പും ബാധിച്ചു. തൊണ്ടയിലും വയറിലും മുഴകളും ഉണ്ടായി. ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമായി. ശരീര ഭാരം 90ൽ നിന്ന് 40 കിലോയായി കുറഞ്ഞു. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്.
106 ഡിഗ്രി വരെ പനിയും തുടർന്ന് അപസ്മാരവും വരുകയാണെന്നും പരാതിയിൽ പറയുന്നു. വിവിധ ആശുപത്രികളിൽ ചികിത്സിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കുടുംബം കടക്കെണിയിലുമായെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.