വര: വിനീത്​ എസ്​. പിള്ള

പ്രചാരണ മാനദണ്ഡം ലംഘിക്കൽ; നടപടി ശക്​തമാക്കി

കൊ​ടു​ങ്ങ​ല്ലൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ന​ട​പ​ടി തു​ട​രു​ന്നു. എറി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

സ​ർ​ക്കാ​ർ​സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​മു​ത​ലു​ക​ളി​ലും വൈ​ദ്യു​തി, റോ​ഡ് മു​ത​ലാ​യ​വ​യി​ലും പോ​സ്​​റ്റ​റു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ങ്ങ​ളും മ​റ്റും പ​തി​ക്കെ​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി. ഇ​ല​ക്​​ഷ​ന് മു​ന്നോ​ടി​യാ​യി പൊ​ലീ​സ് വി​ളി​ച്ച രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​തീ​രു​മാ​ന​ത്തേ​യും അ​വ​ഗ​ണി​ച്ചു​കൊ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കും ക​ൺ​വീ​ന​ർ​ക്കു​മെ​തി​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക്കും ക​ൺ​വി​ന​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Violation of campaign criteria; Action intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.