കൊടുങ്ങല്ലൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യം രണ്ട് മെഷീനുകളിലൂടെ സംസ്കരിച്ച് വളമാക്കി മാറ്റുന്ന പദ്ധതി ടി.കെ.എസ് പുരം പ്ലാന്റിൽ ആരംഭിച്ചു. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഹരിതസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ ഖരമാലിന്യം കൊണ്ടുവരാൻ നാല് പുതിയ വാഹനങ്ങളും രംഗത്തുണ്ടാകും. 90 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന മൊബൈൽ പ്ലാന്റിനായി 45 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും കമ്മിറ്റി രൂപവത്കരിച്ചു.
നഗരസഭ ഓഫിസ് പരിസരത്ത് ചേർന്ന യോഗത്തിൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർപേഴ്സൻ ടി.കെ. ഗീത നിർവഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എൻ.കെ. വൃജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.