കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷര കൈരളിയിലെ കാർഷികവിഭാഗമായ 'തളിർ' ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി വികസന പദ്ധതി തുടങ്ങി. കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ 78 വിദ്യാലയങ്ങളിലേക്ക് 50 ചട്ടികളും പച്ചക്കറിത്തൈകളും വളവുമാണ് നൽകിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൃഷിവകുപ്പ് പരിശീലനം നൽകിയിരുന്നു. മണ്ഡലതല ഉദ്ഘാടനം കൂളിമുട്ടം എ.എം.യു.പി സ്കൂളിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് അസ്മത്ത് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക അജിത, മാനേജർ പി.എം. അബ്ദുൽ മജീദ്, അധ്യാപകരായ സൂരജ്, കദീജ, ബിൻസി, ഗ്രീഷ്മ, ഫൗസിയ, സുമയ്യ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം മെഹറൂഫ് പെരുന്തറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.