കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫിസ് ജങ്ഷനിൽ എലിവേറ്റഡ് ഹൈവേക്ക് വേണ്ടിയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ ഒരു ദിവസം ഹർത്താൽ ആചരിക്കാൻ കർമസമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം തീരുമാനിച്ചു. ഹർത്താൽ തിയതി പിന്നീട് തീരുമാനിക്കും. മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആവശ്യമായ സുരക്ഷിത സഞ്ചാരമാർഗത്തിന് വേണ്ടിയുള്ള സമരം നൂറ് ദിവസം പിന്നിട്ടിട്ടും അധികൃതർ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്തുന്നത്. സ്ഥലം എം.പിയോടും, എം.എൽ.എയോടും കൊടുങ്ങല്ലുരിന്റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഗഡ്ഗരി ഉറപ്പ് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
സമരപന്തലിൽ നടന്ന യോഗത്തിൽ കർമസമിതി ചെയർമാൻ ആർ.എം. പവിത്രൻ അധ്യക്ത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. ഗീത (സി.പി.എം), പി.യു. സുരേഷ് കുമാർ (കോൺഗ്രസ്), പി.ബി.ഖയിസ്(സി.പി.ഐ), വിദ്യാസാഗർ (ബി.ജെ.പി), വേണു വെണ്ണറ (എൻ.സി.പി), അഡ്വ. സുരേഷ് മുരളീധരൻ, പി.സുരേഷ്, കെ.സി. ജയൻ, ഡോ. ഒ.ജി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർക്ക് നിവേദനം നൽകാൻ തിരുമാനിച്ചു. ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ സ്വാഗതവും പി.ജി. നൈജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.