60 അ​ടി വ​ലു​പ്പ​ത്തി​ൽ ഒ​രു​ക്കി​യ ശ്രീ​നാ​രാ​യ​ണ ഗു​രു ചി​ത്ര​ത്തി​ന് ല​ഭി​ച്ച ലോ​ക റെ​ക്കോ​ഡ്‌

ചി​ത്ര​കാ​ര​ൻ ഡാ​വി​ഞ്ചി സു​രേ​ഷി​ന് അ​ധി​കൃ​ത​ർ കൈ​മാ​റു​ന്നു

ലോ​ക റെ​ക്കോ​ഡി​ലേ​റി പൂ​ക്ക​ൾ​ കൊ​ണ്ടൊ​രു​ക്കി​യ ഗു​രു​ദേ​വ​ൻ


കൊ​ടു​ങ്ങ​ല്ലൂ​ർ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​നി​യ​ൻ പൂ​ക്ക​ൾ​കൊ​ണ്ട്​ ഒ​രു​ക്കി​യ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​െൻറ ഛായാ​ചി​ത്ര​ത്തി​നു​ള്ള റെ​ക്കോ​ഡ്​ പ്ര​ശ​സ്ത ചി​ത്ര​ക​ലാ​കാ​ര​നും ശി​ൽ​പി​യു​മാ​യ ഡാ​വി​ഞ്ചി സു​രേ​ഷി​​ന്​ കൈ​മാ​റി. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ്​ വ​ലു​പ്പ​മേ​റി​യ ഛായാ​ചി​ത്ര​മൊ​രു​ക്കി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ശി​ൽ​പി ഡാ​വി​ഞ്ചി സു​രേ​ഷി​െൻറ ആ​ശ​യ​വും ആ​വി​ഷ്കാ​ര​വു​മാ​ണ് ലോ​ക​ശ്ര​ദ്ധ നേ​ടി​യ ഈ ​ക​ലാ​സൃ​ഷ്​​ടി.

60 അ​ടി വ​ലു​പ്പ​ത്തി​ലാ​ണ് ബ​ഹു​വ​ർ​ണ പൂ​ക്ക​ളാ​ല്‍ ഗു​രു​വി​െൻറ ചി​ത്ര​മൊ​രു​ക്കി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷി​െൻറ വ​സ​തി​യി​ലെ​ത്തി എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ലോ​ക റെ​ക്കോ​ഡ് രേ​ഖ കൈ​മാ​റി. ഗു​രു​ഭ​ക്ത​നാ​യ ക​ണ്ണ​കി ഫ്ല​വേ​ഴ്സ് ഉ​ട​മ ഗി​രീ​ഷാ​ണ് ഏ​ക​ദേ​ശം ഒ​രു ട​ൺ പൂ​ക്ക​ള്‍ സം​ഭാ​വ​ന ന​ല്‍കി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ കാ​യ​ല്‍ തീ​ര​ത്തു​ള്ള കേ​ബീ​സ് ദ​ര്‍ബാ​ര്‍ ക​ണ്‍വെ​ൻ​ഷ​ന്‍ സെൻറ​ർ ഉ​ട​മ മു​ഹ​മ്മ​ദ് ന​സീ​ര്‍ (ബാ​ബു) മൂ​ന്നു ദി​വ​സം ഇ​തി​നാ​യി സൗ​ജ​ന്യ​മാ​യി സ്ഥ​ല സൗ​ക​ര്യ​ങ്ങ​ൾ വി​ട്ടു​ന​ല്‍കി. ക​ണ്ണ​കി ഫ്ല​വേ​ഴ്സ്, കേ​ബീ​സ് ദ​ർ​ബാ​ർ ഉ​ട​മ​ക​ളെ​യും മീ​ഡി​യ പാ​ർ​ട്ട്ണ​റാ​യ ചാ​ന​ൽ മ​ല​യാ​ളം ക​മ്പ​നി​യെ​യും യു.​ആ​ർ.​എ​ഫ് റെ​ക്കോ​ഡ് ഫോ​റം ആ​ദ​രി​ച്ചു.

അ​നു​മോ​ദ​ന യോ​ഗം എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വ​നി​ത സം​ഘം സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ബ വേ​ണു​ഗോ​പാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ ബേ​ബി റാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം കൗ​ൺ​സി​ല​ർ പി.​കെ. പ്ര​സ​ന്ന​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. ര​വീ​ന്ദ്ര​ൻ, ഡി​ൽ​ഷ​ൻ കൊ​ട്ടെ​ക്കാ​ട്ട്, എം.​കെ. തി​ല​ക​ൻ, കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദി​നി​ൽ മാ​ധ​വ​ൻ, ജോ​ളി ഡി​ൽ​ഷ​ൻ, ജ​യ രാ​ജ​ൻ, സു​ലേ​ഖ അ​നി​രു​ദ്ധ​ൻ, ജ​യ​ല​ക്ഷ്മി ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



Tags:    
News Summary - World record for the image of Sree Narayana Guru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.