ഉടമ ജോണിക്കൊപ്പം കുട്ടൻ എന്ന കാള

കോവിഡിൽ കുട്ടനും പെട്ടു...

കുന്നംകുളം: ഭാരിച്ച ചുമടുമായി കുന്നംകുളം നഗരത്തി​െൻറ ഇടവഴികൾ താണ്ടിയിരുന്ന 'കുട്ടൻ' കാളയും കോവിഡ്​ കുരുക്കിൽ. കുന്നംകുളത്തെ കച്ചവടക്കാരുടെ ചരക്കുകൾ എത്തേണ്ട ഇടങ്ങളിൽ എത്തിക്കലായിരുന്നു 'കുട്ടൻ' കാളയുടെയും ഉടമ ജോണിയുടെയും ജീവിതമാർഗം.

കാളവണ്ടിയിൽ ഏത്​ ചരക്കും എത്ര ദൂരത്തിലും എത്തിക്കാൻ കുട്ടന്‍ തയാറാണ്. നഗരത്തിലെ ഒരു പുസ്തക കമ്പനിയിലെ ചരക്ക്​ കൊണ്ടുപോകലായിരുന്നു പ്രധാന ജോലി. എന്നാൽ, കോവിഡ് കാരണം ചരക്കുനീക്കവും പുസ്തക നിർമാണവും കുറഞ്ഞതോടെ കുട്ടനും ഭാഗിക തൊഴില്‍രഹിതനായി.

ജോലിയില്ലെങ്കിലും കാളയെ പട്ടിണിക്കിടാന്‍ വയ്യല്ലോ എന്നായി ജോണിക്ക്. ദിവസേന 250 രൂപയെങ്കിലും വേണം കുട്ട​െൻറ തീറ്റക്ക്. അത്​ കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെ തൽക്കാലത്തേക്ക് ചില വഴികള്‍ കണ്ടെത്തി. ജോലിക്കിടയില്‍ പച്ചപ്പുല്ല്​ വളര്‍ന്ന റോഡരിക്​ കണ്ടാൽ കുട്ടന്‍ 'സൈഡാ'കും.

പിന്നെ കുറച്ചുസമയം ഭക്ഷണത്തിന് നീക്കിവെക്കും. കോവിഡ്​ ഭീഷണി മാറി നല്ലകാലം വരുന്നതും കാത്തിരിപ്പാണ്​ കുട്ടനും ജോണിയും. 

Tags:    
News Summary - Kuttan Cattle and Johnny in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.