ആരോഗ്യ വകുപ്പി​ന്‍റെ ഗുണനിലവാര കരടുരേഖ ലാബുകൾക്ക് തിരിച്ചടിയാകും

ആരോഗ്യ വകുപ്പി​ൻെറ ഗുണനിലവാര കരടുരേഖ ലാബുകൾക്ക് തിരിച്ചടിയാകും നിലനിൽക്കണമെങ്കിൽ നിരക്കിൽ വർധന വരുത്തേണ്ടിവരും പി.പി. പ്രശാന്ത് തൃശൂർ: സ്വകാര്യ മെഡിക്കൽ ലാബുകളിൽ കുത്തകവത്​കരണത്തിനിടയാക്കുന്ന നിർദേശങ്ങളുമായി, മാനദണ്ഡങ്ങളുടെ കരട് പുറത്തിറക്കി. കേരള ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്മൻെറ്സ് (രജിസ്േട്രഷൻ ആൻഡ് റെഗുലേഷൻ) ആക്​ട്​ 2018ൻെറ ഭാഗമാക്കാനായാണ് സർക്കാർ കരട് നിർദേശങ്ങൾ പുറത്തിറക്കിയത്. കരടുരേഖ സംബന്ധിച്ച്​ ഒരു മാസത്തിനകം പ്രതികരണമറിയിക്കാനാണ് ഇതിന് നിയോഗിക്കപ്പെട്ട സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ ലബോറട്ടറികളിൽ 90 ശതമാനവും അടച്ചുപൂട്ടേണ്ടിവരുന്ന നിർദേശങ്ങളാണ് കരട് രേഖയിലുള്ളതെന്നാണ് ലാബ് ഓണേഴ്​സ് അസോസിയേഷ​ൻെറ ആശങ്ക. മാനദണ്ഡങ്ങൾ അനുസരിച്ച് ലാബുകൾ നിലനിൽക്കണമെങ്കിൽ നിരക്കിൽ ഇരട്ടിയിലേറെ വർധന വന്നേക്കും. ലാബുകളെ സൗകര്യത്തി‍ൻെറ അടിസ്ഥാനത്തിൽ മൂന്നാക്കി തിരിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധന സംവിധാനങ്ങൾ മാത്രം പരിശോധിക്കാവുന്ന, 500 ചതുരശ്ര അടിയിലുള്ള ലാബുകളെ ഉൾപ്പെടുത്തിയ ഗണത്തിലാണ് സംസ്ഥാനത്തെ 75 ശതമാനം ലാബുകളുള്ളത്.
പുതിയ മാനദണ്ഡമനുസരിച്ച് ഷുഗർ, കൊളസ്േട്രാൾ, ക്രിയാറ്റിൻ, യൂറിയ പരിശോധന മാത്രമേ ഇവിടെ നടക്കൂ. മഞ്ഞപ്പിത്ത രോഗപരിശോധനയോ കരൾ സംബന്ധ പരിശോധനയും നടത്താനാകില്ല. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ഡി.എം.എൽ.ടി പഠിച്ചവരുടെ സാക്ഷ്യപ്പെടുത്തലോടെ മാത്രമേ റിപ്പോർട്ടുകൾ നൽകാനാവൂ. രണ്ടാം ഗണത്തിൽപെടുന്ന ലബോറട്ടറികൾക്ക് മാത്രമേ ഇത്തരം പരിശോധന നടത്താനാകൂ. അവിടെ എം.ഡി പതോളജിസ്​റ്റ്​ ഡോക്​ടർ നിർബന്ധമാണ്. നിലവിൽ എം.എസ്​സി എം.എൽ.ടി പഠിച്ചവരാണ് സംസ്ഥാനത്തെ 22 ശതമാനം വരുന്ന ഇടത്തരം ലബോറട്ടറികളിലുമുള്ളത്.
ഡോക്​ടർമാരെ ലാബുകളിൽ നിയമിക്കുക വഴി ലാബ് നിരക്ക്, വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്ന്​ ഉടമകൾ പറയുന്നു. മാത്രമല്ല, 1500 ചതുരശ്ര അടി വിസ്​തൃതി ഈ വിഭാഗം ലാബുകൾക്കുണ്ടാകണമെന്നും കരടുരേഖ നിഷ്​കർഷിക്കുന്നു. മൂന്നാം ഗണത്തിൽപെടുന്ന ലാബുകളിൽ 2000 ചതുരശ്രഅടി വിസ്​തൃതിയും എം.ഡിയുടെ സേവനവും സയൻറിഫിക് ഓഫിസർ, ലാബ് ടെക്​നീഷ്യൻ, ലാബ് അസിസ്​റ്റൻറ് എന്നിവരുടെ സേവനവും നിർബന്ധമാണ്. ഗ്രാമീണമേഖലകളിലുൾപ്പെടെയുള്ള ലാബുകൾക്ക്​ മാനദണ്ഡങ്ങൾ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്​ധരുടെ വിലയിരുത്തൽ.

നിർദേശങ്ങൾ അപ്രായോഗികം -ലാബ് ഓണേഴ്​സ്​ അസോ.

തൃശൂർ: സ്വകാര്യ ലാബുകളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കാതെയുള്ള നിർദേശങ്ങളാണ് കരട് മാനദണ്ഡങ്ങളിലുള്ളതെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്​സ് അസോസിയേഷൻ. ലബോറട്ടറികളുമായി ബന്ധപ്പെട്ട നിയമനിർമാണത്തെ സംഘടന സ്വാഗതം ചെയ്​തിരുന്നെങ്കിലും കരട് മാനദണ്ഡങ്ങൾ മേഖലയെ തകർക്കും.
വിദഗ്​ധരുമായും ചർച്ച നടത്തി അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ നിയമം നടപ്പാക്കാൻ പാടുള്ളൂ. ലാബുകൾ അടച്ചുപൂട്ടുന്ന സ്ഥിതി വിശേഷമുണ്ടായാൽ മാനദണ്ഡങ്ങളെ പൂർണമായി തള്ളിപ്പറയുമെന്നും മെഡിക്കൽ ലബോറട്ടറി ഓണേഴ്​സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി. ബാലചന്ദ്രൻ, ​െസക്രട്ടറി ബിജോയ് വി. തോമസ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.