കി​ഴു​പ്പി​ള്ളി​ക്ക​ര ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന്

ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

എൽ.ഡി.എഫിന് വിജയം

കിഴുപ്പിള്ളിക്കര: കിഴുപ്പിള്ളിക്കര ക്ഷീരവ്യവസായ സഹകരണ സംഘം തെരെഞ്ഞടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വിജയം. നിലവിൽ ഭരിച്ചിരുന്ന യു.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ്‌ പാനൽ ഒമ്പതിൽ ആറുസീറ്റും നേടി ഭരണം പിടിച്ചത്.

നിലവിലെ ഭരണസമിതിക്കെതിരെ ആരോപണങ്ങൾ നിരത്തിയാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയത്. എൻ.കെ. അനിൽകുമാർ, ടി.ബി. ബിജു, പി.എസ്. ജോഷി, നളിനി ഗോപിനാഥ്, ഓമന ചന്ദ്രൻ, ഗീത ഗോപാലൻ എന്നിവരാണ് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥികൾ.

ഓസേപ്പ് തീപ്പിരിയത്ത്, ഷാജു എലുവത്തിങ്കൽ, ചിന്നമ്മ ഷാജൻ എന്നിവരാണ് യു.ഡി.എഫ് പാനലിൽ വിജയിച്ചത്. എൽ.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.

Tags:    
News Summary - ldf wins in Dairy Industry Co-operative Society election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.