പ​രി​ക്കേ​റ്റ സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ന്‍ ഷി​ജു

കുഞ്ഞാലിപ്പാറ സമര സമിതി പ്രവര്‍ത്തക​െൻറ കൈവിരല്‍ ലോറി ഡ്രൈവര്‍ തല്ലിയൊടിച്ചു

മ​റ്റ​ത്തൂ​ര്‍: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ മെ​റ്റ​ല്‍ ക്ര​ഷ​റി​ല്‍നി​ന്ന് അ​മി​ത​ഭാ​ര​വു​മാ​യി പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പോ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​ത്തി​നൊ​ടു​വി​ല്‍ സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​നെ ലോ​റി ഡ്രൈ​വ​ര്‍ ആ​ക്ര​മി​ച്ചു. സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ന്‍ ഷി​ജു കൂ​വ​ക്കാ​ട​നാ​ണ് ആ​ക്ര​മ​ണ​മേ​റ്റ​ത്. കൈ​വി​ര​ല്‍ ഒ​ടി​ഞ്ഞ ഷി​ജു കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഒ​മ്പ​തു​ങ്ങ​ല്‍-​മൂ​ന്നു​മു​റി റോ​ഡി​ലൂ​ടെ നി​ശ്ചി​ത ഭാ​ര​പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​ക​രു​തെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വു​ള്ള​താ​ണ്. എ​ന്നാ​ല്‍, ഇ​തു ലം​ഘി​ച്ച് ലോ​റി​ക​ള്‍ അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ന്‍ ലോ​റി ഡ്രൈ​വ​റോ​ട് അ​മി​ത​ഭാ​രം ക​യ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​നി​ക്ക് ആ​ക്ര​ണ​മേ​റ്റ​തെ​ന്ന് ഷി​ജു പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ ക്ര​ഷ​റി​ല്‍ നി​ന്നു​ള്ള ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ത​ട​ഞ്ഞു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ പി​ന്തി​രി​ഞ്ഞ​ത്.

സ​മ​ര​സ​മി​തി പ്ര​വ​ര്‍ത്ത​ക​നു നേ​രെ ഉ​ണ്ടാ​യ മ​ര്‍ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്​ വെ​ള്ളി​യാ​ഴ്ച ഒ​മ്പ​തു​ങ്ങ​ല്‍ കു​ഞ്ഞാ​ലി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​രി​ദി​നം ആ​ച​രി​ക്കാ​ന്‍ സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കു​ഞ്ഞാ​ലി​പ്പാ​റ ക്ര​ഷ​റി​ലേ​ക്ക് ലോ​ഡ് ക​യ​റ്റാ​ൻ പോ​യ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​മി​ല്ലാ​തെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന ആ​രോ​പി​ച്ചു.

Tags:    
News Summary - lorry driver beat the finger of the Samara Samithi activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.