കയ്പമംഗലം: 'വിശപ്പുരഹിത കേരളം' പദ്ധതിയിൽ കയ്പപമംഗലം പഞ്ചായത്തിലെ കാളമുറി കിഴക്കേ റോഡിൽ 'സുഭിക്ഷ' ജനകീയ ഹോട്ടൽ ആരംഭിച്ചു.20 രൂപക്ക് ഊണ് ലഭിക്കും. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് കദീജ പുതിയ വീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, ഫൗസിയ ഷെമീർ, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.