മാള: സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന മുസിരിസ് പൈതൃക പദ്ധതിക്ക് തുടക്കമാവുന്നു. പൈതൃക ടൂറിസത്തിലൂടെ മാളയുടെ മുഖച്ഛായ മാറുന്നതാണ് പദ്ധതിയെന്ന് അധികൃതർ പറയുന്നു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ കിഴക്കൻ മേഖലയുടെ വികസനത്തിന് ഇത് വഴി തുറക്കും.
മാള കടവിൽ ബോട്ട് ജെട്ടി നിർമിക്കും. മാളകടവ് സംരക്ഷണ പദ്ധതിയിൽ കെ.എ. തോമസ് മാസ്റ്റർ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം ഉൾപ്പെടുത്തുമെന്നറിയുന്നു. മാള കടവിലെ പഴയകാല ജലപാതയുടെ പുനർജീവനം നടപ്പാക്കുകയാണ് പ്രധാനം. 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിയുടെ നടത്തിപ്പിനായി 2.5 കോടി വകയിരുത്തിയിട്ടുണ്ട്.
ഇതിൽ ബോട്ട് ജെട്ടി നിർമാണം, കടവിന്റെ സൈഡിലൂടെ 200 മീറ്റർ വരുന്ന നടപ്പാത, കടവിൽ ലാംപ് പോസ്റ്റുകൾ, ദീപാലങ്കാരങ്ങൾ, കടവോരത്തു കുട്ടികളടക്കം വെള്ളത്തിൽ വീഴാതിരിക്കുന്നതിന് ഫെൻസിങ്, ലാൻഡ് സ്കെയിപ്പിങ്, ഓപൺ എയർ സ്റ്റേജ് ഏരിയ, കഫ്ത്തീരിയ, കുട്ടികളുടെ പാർക്ക്, പോർട്ടബിൾ ഗേസ് ബോകൾ, കേരള പൈതൃകം സൂചിപ്പിക്കുന്ന എൻട്രൻസ് കവാടം, പാർക്കിങ് ഏരിയ, സോഷ്യൽ ഗാതെറിങ് ഏരിയ തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്ന പധദ്ധതിയിൽ നടപ്പാക്കുന്നതെന്നും വി.ആർ. സുനിൽകുമാർ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.