സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ത്തി​ൽ വി​ജ​യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ ജി​ജോ ജോ​സ​ഫി​ന് ഒരുക്കിയ സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര

കേരള ടീം ക്യാപ്റ്റന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം

മുളങ്കുന്നത്തുകാവ്: സന്തോഷ് ട്രോഫി മത്സരത്തിൽ വിജയ കിരീടത്തിൽ മുത്തമിട്ട കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫിന് ജന്മനാട് ഉജ്ജ്വല സ്വീകരണം നൽകി.

പൗരാവലി ഒരുക്കിയ വരവേൽപ്പ് മുളങ്കുന്നത്തുകാവ് അമ്പലനടയിൽനിന്ന് ഫുട്ബാൾ പ്രേമികളുടെ അകമ്പടിയോടെ പൂരാരവത്തോടെ സ്വീകരണ വേദിയിലേക്ക് ആനയിക്കപ്പെട്ടു. സ്വീകരണ പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ബൈജു അധ്യക്ഷത വഹിച്ചു.

രമ്യ ഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജോ പോൾ അഞ്ചേരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനി ജോസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സെൻറ് തോമസ് പള്ളി വികാരി ഫാ. പോൾസൻ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - natives felicitation to Kerala team captain jijo joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.