ആമ്പല്ലൂര്‍: പുഴയില്‍ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ബാലനെ അഭിനന്ദിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമെത്തി. കഴിഞ്ഞ ദിവസം കുറുമാലി പുഴയിലെ കുമരഞ്ചിറ ക്ഷേത്രക്കടവില്‍ വീണ് മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ 14കാരനായ നിരഞ്ജന് പുഴയില്‍ ചാടി രക്ഷിക്കുകയായിരുന്നു.
നന്തിപുലം മായംപുറം മഠത്തില്‍ സുരേഷ് ബാബുവിന്റെയും സരസ്വതിയുടെയും മകനായ നിരഞ്ജന് ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. എം.എല്‍.എമാരായ കെ.കെ. രാമചന്ദ്രന്, ടി.ജെ. സനീഷ് കുമാര്‍ ജോസഫ് എന്നിവരും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊതു പ്രവര്‍ത്തകരും നന്തിപുലത്തെ വീട്ടിലെത്തി നിരഞ്ജനെ അഭിനന്ദിച്ചു.
കെ.കെ. രാമചന്ദ്രന് എം.എല്‍.എ പൊന്നാട അണിയിച്ചു. സി.പി.എം നന്തിപുലം ലോക്കല്‍ കമ്മിറ്റി അംഗം അഭിലാഷ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വിഷ്ണു ശിവരാമന്, യൂനിറ്റ് സെക്രട്ടറി ഇന്ദ്രജിത്ത്, പ്രസിഡന്റ് വിഷ്ണുമായ, നന്തിപുലം സഹകരണ ബാങ്ക് ഡയറക്ടര്‍ വിമല്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറിമാരായ ജോണ്‍ ഡാനിയല്‍, എ. പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.ആര്. കൃഷ്ണന്, എന്‍.ജി.ഒ. അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍. ഗിരിഷ്, പ്രഭുദാസ് പാണേങ്ങാടന് എന്നിവർ ടി.ജെ. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം വി.ബി. അരുണും പ്രാദേശിക ബി.ജെ.പി നേതാക്കളും നിരഞ്ജനെ വീട്ടിലെത്തി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.