ഒല്ലൂർ: കോമ്പഴ സെൻറ് ജോസഫ്സ് ഇടവക പള്ളിയില്‍ ശനിയാഴ്ച രാത്രി നടന്ന മോഷണത്തില്‍ വിശുദ്ധ വസ്തുക്കളും തിരുവോസ്തിയും പണവും നഷ്ടപ്പെട്ടു. പള്ളിയുടെ ഒരുവശത്തെ വാതിലിെൻറ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
പള്ളിക്കകത്തും പരിസരങ്ങളിലുമായി സ്ഥാപിച്ച നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണമെടുത്തിട്ടുണ്ട്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. ഒരു പെട്ടി തുറക്കാൻ കഴിയാതിരുന്നതിനെ തുടര്‍ന്ന് പുറത്തേക്ക് കൊണ്ടുപോയി പൊളിച്ചാണ് പണം അപഹരിച്ചത്. കൂടാതെ പള്ളിയിൽ കുർബാനക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും പാത്രവും മോഷണം പോയി.
ഞായറാഴ്ച പുലർച്ച പ്രാർഥനക്ക് പള്ളിയിലെത്തിയ ദേവാലയ ശുശ്രൂഷിയാണ് മോഷ്ടിക്കപ്പെട്ടത് ആദ്യം കണ്ടെത്തിയത്. പീച്ചി പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരി പൂട്ടിെൻറ താക്കോൽ പരിസരത്ത് തന്നെയാണ് സൂക്ഷിക്കാറുള്ളത്. ആ താക്കോൽ ഉപയോഗിച്ച് തുറന്നാണ് തിരുവോസ്തി പാത്രം ഉൾപ്പെടെ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.