Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightകോമ്പഴ സെൻറ് ജോസഫ്സ്...

കോമ്പഴ സെൻറ് ജോസഫ്സ് പള്ളിയില്‍ മോഷണം

text_fields
bookmark_border
കോമ്പഴ സെൻറ് ജോസഫ്സ് പള്ളിയില്‍ മോഷണം
cancel
camera_alt

പണം അപഹരിച്ചശേഷം നേര്‍ച്ചപ്പെട്ടി ഉപേക്ഷിച്ച നിലയില്‍

ഒല്ലൂർ: കോമ്പഴ സെൻറ് ജോസഫ്സ് ഇടവക പള്ളിയില്‍ ശനിയാഴ്ച രാത്രി നടന്ന മോഷണത്തില്‍ വിശുദ്ധ വസ്തുക്കളും തിരുവോസ്തിയും പണവും നഷ്​ടപ്പെട്ടു. പള്ളിയുടെ ഒരുവശത്തെ വാതിലി​െൻറ പൂട്ട് തകര്‍ത്താണ് മോഷ്​ടാവ് അകത്ത് കടന്നത്.

പള്ളിക്കകത്തും പരിസരങ്ങളിലുമായി സ്ഥാപിച്ച നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണമെടുത്തിട്ടുണ്ട്. പതിനായിരത്തോളം രൂപ നഷ്​ടപ്പെട്ടതായി പറയുന്നു. ഒരു പെട്ടി തുറക്കാൻ കഴിയാതിരുന്നതിനെ തുടര്‍ന്ന് പുറത്തേക്ക് ​കൊണ്ടുപോയി പൊളിച്ചാണ് പണം അപഹരിച്ചത്. കൂടാതെ പള്ളിയിൽ കുർബാനക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും പാത്രവും മോഷണം പോയി.

ഞായറാഴ്ച പുലർച്ച പ്രാർഥനക്ക്​ പള്ളിയിലെത്തിയ ദേവാലയ ശുശ്രൂഷിയാണ് മോഷ്​ടിക്കപ്പെട്ടത്​ ആദ്യം കണ്ടെത്തിയത്​. പീച്ചി പൊലീസ്​ എത്തി തെളിവെടുപ്പ് നടത്തി. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരി പൂട്ടി​െൻറ താക്കോൽ പരിസരത്ത് തന്നെയാണ് സൂക്ഷിക്കാറുള്ളത്. ആ താക്കോൽ ഉപയോഗിച്ച് തുറന്നാണ് തിരുവോസ്തി പാത്രം ഉൾപ്പെടെ മോഷ്​ടിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftSt. Joseph
Next Story