ചാലക്കുടി: നഗരസഭയുമായി സഹകരിച്ച് 30 ലക്ഷം രൂപ ചെലവിൽ കലാഭവൻ മണി പാർക്കിൽ ഓപ്പൺ ജിംനേഷ്യം നിർമിക്കാൻ ചാലക്കുടി ലയൺസ് ക്ലബിന് പദ്ധതി.
ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ ഭാഗമായി ഭവനരഹിതർക്ക് 10 വീടുകൾ നിർമിച്ച് നൽകൽ, വൃക്ഷത്തൈ വിതരണം, സ്കൂൾ വിദ്യാർഥികൾക്ക് യൂനിഫോം വിതരണം, യുവജന ശാക്തീകരണ പരിപാടികൾ, സമൂഹ വിവാഹം, അർബുദ നിർണയ ക്യാമ്പുകൾ എന്നിവ നടപ്പാക്കും. വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കുമായി എജുക്കേഷൻ എക്സ്പോയും സെമിനാറുകളും ഒരുക്കുകയും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും അബാദ് ഗ്രൂപ്പ് ചെയർമാനുമായ റിയാസ് അഹമദ് ഉദ്ഘാടനം ചെയ്തു.
സേവന പദ്ധതികളുടെ ഉദ്ഘാടനം പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും ഗ്ലോബൽ ലീഡർഷിപ് കോ ഓഡിനേറ്ററുമായ സാജു പാത്താടൻ, ജോർജ് ഡി. ദാസ് എന്നിവർ നിർവഹിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം നടത്തുന്നതിന് ധനസഹായം നൽകാനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കൺവീനറും നഗരസഭ കൗൺസിലറുമായ വി.ജെ. ജോജിക്ക് കൈമാറി. മുൻ പ്രസിഡന്റ് ഹാരി ജെ. മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് എംപവർമെന്റ് ചെയർമാൻ ജോസ് മൂത്തേടൻ, റീജനൽ ചെയർപേഴ്സൻ അലക്സ് പറക്കാടത്ത്, സോൺ ചെയർപേഴ്സൻ ലീന വർഗീസ്, നീത ഡേവിസ്, മുൻ സെക്രട്ടറി എബി ചാക്കോ, സെക്രട്ടറി ജീസൻ ചാക്കോ എന്നിവർ സംസാരിച്ചു. ഡേവിസ് കല്ലിങ്ങൽ (പ്രസി), ജീസൻ ചാക്കോ (സെക്ര), വി.എസ്. സാന്ദീപ് (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു.
ലേഡീസ് സർക്കിൾ: സ്റ്റാറി പോൾ (പ്രസി), മെറീന ആൽബിൻ (സെക്ര), പേൾ ജീജോ (ട്രഷ). ലിയോ സർക്കിൾ: ആലൻ എബി (പ്രസി), ജെന്നിഫർ ജീസൺ (സെക്ര), എറിക് ഡേവിസ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.