തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പരതുക, മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും ഡൗൺലോഡ് ചെയ്യുക, സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവ കണ്ടെത്താനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ്.
ഓപറേഷൻ പി. ഹണ്ട് എന്ന് പേരിട്ട റെയ്ഡ് തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മെഡിക്കൽ കോളജ്, ചെറുതുരുത്തി, മണ്ണുത്തി, ഗുരുവായൂർ ടെമ്പ്ൾ, പേരാമംഗലം, നെടുപുഴ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നടന്നത്. അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ റെയ്ഡുകൾക്ക് നേതൃത്വം നൽകി. സൈബർ സെൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ വിദഗ്ധരായ പൊലീസുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
പിടിച്ചെടുത്ത ഉപകരണങ്ങൾ വിശദപരിശോധനക്കു ശേഷം, തുടർ നടപടികൾ സ്വീകരിക്കും. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുക, ഡൗൺലോഡ് ചെയ്യുക, കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവ കുറ്റകൃത്യങ്ങളാണ്. ഇത്തരം പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.