ഏ​നാ​മാ​വ് ഏ​നാ​കു​ള​ത്തി​നു സ​മീ​പ​ത്തെ ഇ​രി​മ്പ്ര​നെ​ല്ലൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ജ​ല​സം​ഭ​ര​ണി

ഇ​രി​മ്പ്ര​നെ​ല്ലൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി; ​ജ​ല​സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ൽ

പാ​വ​റ​ട്ടി: മു​ല്ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ​സൂ​ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​നാ​മാ​വ് ഏ​നാ​കു​ള​ത്തി​ന്റെ സ​മീ​പം സ്ഥാ​പി​ച്ച ജ​ല സം​ഭ​ര​ണി ശോ​ച്യാവ​സ്ഥ​യി​ലാ​യി. അ​ടി​യി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ൾ അ​ട​ർ​ന്ന് ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് അ​ട​ർ​ന്ന് വീ​ണ അ​വ​സ്ഥ​യി​ലാ​ണ്.

പ്ര​ള​യ​ത്തി​ൽ സം​ഭ​ര​ണി​യു​ടെ അ​ടി​യി​ൽ വെ​ള്ളം ക​യ​റി കൂ​ടു​ത​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ർ അ​തോ​റി​റ്റി​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​ര​ണി ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. 30 വ​ർ​ഷം മു​മ്പ് ഇ​രി​മ്പ്ര​നെ​ല്ലൂ​ർ കു​ടി​വെ​ള്ള പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​താ​ണി​ത്. 

Tags:    
News Summary - Irimbranellur Water Project- Water storage tank is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.