പാവറട്ടി: മുല്ലശ്ശേരി ഉപജില്ല കലോത്സവത്തിന് 25 വർഷം ട്രോഫി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ച അധ്യാപകൻ ജാബിർ പടിയിറങ്ങുന്നു. പാടൂർ വാണിവിലാസം യു.പി സ്കൂൾ അധ്യാപകനായിരുന്നു. 33 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിക്കുന്നതോടെ മുല്ലശ്ശേരി ഉപജില്ലയുടെ 25 കൊല്ലത്തെ ട്രോഫി കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും ജാബിർ പടിയിറങ്ങുകയാണ്.
2011ൽ പാവറട്ടിയിൽ നടന്ന ജില്ല കലോത്സവത്തിലും ട്രോഫി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. 2001 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയുടെ സ്ഥിരം കൺവീനറായിരുന്നു ജാബിർ. വ്യക്തിഗത ട്രോഫികൾ മുഴുവൻ പ്ലാസ്റ്റിക് മുക്തമാക്കാൻ ഇപ്രാവശ്യം കഴിഞ്ഞെന്ന സന്തോഷത്തിലും കൂടിയാണ് വിദ്യാർഥികളുടെ പ്രിയപ്പെട്ട ജാബിർ മാസ്റ്റർ വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.