സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി​യി​ൽ സ്വ​ർ​ണം നേ​ടി​യ

ര​ഹ​ന​യും മ​ക്ക​ളാ​യ അ​ദ്നാ​നും അ​ഫ്നാ​നും

പഞ്ചഗുസ്തിയിൽ സ്വർണം നേടി മാതാവും മക്കളും

പാ​വ​റ​ട്ടി: ഇ​ന്ത്യ​ൻ ആം ​റെ​സ്‌​ലി​ങ് ഫെ​ഡ​റേ​ഷ​ന്റെ സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി​യി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി കു​ടും​ബം. പാ​വ​റ​ട്ടി വെ​ൺ​മെ​നാ​ട് മു​സ്‌​ലിം വീ​ട്ടി​ൽ ച​ന്ദ​ന​പ്പ​റ​മ്പി​ൽ റ​ഷീ​ദ് കെ. ​മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ ര​ഹ​ന, മ​ക്ക​ളാ​യ അ​ദ്‌​നാ​ൻ ബി​ൻ അ​ബ്ദു റ​ഷീ​ദ്, അ​ഫ്നാ​ൻ ബി​ൻ അ​ബ്ദു റ​ഷീ​ദ് എ​ന്നി​വ​രാ​ണ് സു​വ​ർ​ണ നേ​ട്ടം കൊ​യ്ത​ത്. പ​ട്ടാ​മ്പി ഗ​വ. സം​സ്കൃ​ത കോ​ള​ജി​ലാ​യി​രു​ന്നു മ​ത്സ​രം. മു​മ്പ് ജി​ല്ല, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു​പേ​രും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

അ​ദ്‌​നാ​ൻ ബി​ൻ അ​ബ്ദു റ​ഷീ​ദ് ചി​റ്റി​ല​പി​ള്ളി ഐ.​ഇ.​എ​സ് അ​ർ​ക്കി​ടെ​ക് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ അ​വ​സാ വ​ർ​ഷ വി​ദ്യാ​ർ​ഥി​യും അ​ഫ്നാ​ൻ ബി​ൻ അ​ബ്ദു റ​ഷീ​ദ് പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. ര​ഹ​ന മു​ൻ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ആ​ഗ​സ്സി​ൽ ഛത്തീ​സ്‌​ഗ​ഢി​ലെ രാ​യ്‌​പൂ​രി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കു​ടും​ബം.

Tags:    
News Summary - Mother and children win gold in arm wrestling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.