ചാവക്കാട്: ചാവക്കാട് താലൂക്ക് ഓഫിസിന് മുന്നിലെ കെട്ടിടങ്ങൾക്കിടയിൽ മേൽതട്ടായി ഇറക്കിക്കെട്ടിയ തകര ഷീറ്റിനു മീതെ മുട്ടകളിട്ട് മയിലമ്മ അടയിരിക്കുകയാണ്. ചപ്പുചവറുകൾ വീണ് നിറഞ്ഞ ഷീറ്റിനു മുകളിൽ ചെറിയ പുൽച്ചെടികളാണ് മയിലമ്മയുടെ പേറ്റുപുര.
ആൾത്തിരക്ക് പൊതുവേ കുറവുള്ള പഴയ രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളാണിവിടെയുള്ളത്. ഒരു കെട്ടിടത്തിെൻറ മുകളിലെ നിലയിലെ വരാന്തയിലൂടെ നടക്കുന്നവർക്ക് മാത്രമെ ഇവയെ കാണാൻ കഴിയു. ആളുകളെ കണ്ട് ഓടുന്നില്ലെങ്കിലും ചിലപ്പോൾ ഇര തേടിപ്പോകാറുള്ളതിനാൽ മുട്ട ലക്ഷ്യമാക്കി കാക്കകൾ പറന്നെത്താറുണ്ട്.
ഒരു ദശകത്തിനപ്പുറം അപൂർവമായിരുന്ന മയിലുകൾ തീരപ്രദേശത്ത് ധാരാളമുണ്ട്. കാടുപിടിച്ചുകിടക്കുന്ന ഓരോ പറമ്പിലും അഞ്ചും ആറും മയിലുകളുള്ള കുടുംബങ്ങളുണ്ട്. എന്നാൽ, മയിലിടുന്ന മുട്ടകളും അവ അടയിരിക്കുന്നതും അപൂർവ കാഴ്ചയാണ്. മയിലിന് പുറത്തുനിന്നുള്ളവരുടെ ശല്യമില്ലാതിരിക്കാൻ പരിസരത്തെ വ്യാപാരികൾ ശ്രദ്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.