പൊലീസ് ഓഫിസേഴ്സ് അസോ. തൃശൂർ ജില്ല തെരഞ്ഞെടുപ്പ്; സിറ്റിയിലും റൂറലിലും എതിരില്ലാതെ 71 സീറ്റുകളിൽ ജയം

തൃശൂർ: പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ സിറ്റി, റൂറൽ ജില്ല കമ്മിറ്റികൾ വൻ ഭൂരിപക്ഷത്തിൽ സ്വന്തമാക്കി ഭരണാനുകൂല സംഘടന. 2023 -2025 വർഷത്തേക്കുള്ള ജില്ല കമ്മിറ്റിയുടെ ദ്വൈവാർഷിക തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി.

സിറ്റിയിലും റൂറലിലുമായി 67 സീറ്റുകളിൽ ഭരണപക്ഷ അനുകൂലികളും നാല് സീറ്റുകളിൽ പ്രതിപക്ഷ അനുകൂലികളും എതിരില്ലാതെ വിജയിച്ചു.

നിലവിലെ ജില്ല സെക്രട്ടറി ഒ.എസ്. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനു ഡേവീസ്, ട്രഷറർ വിനോദ്, ജോ. സെക്രട്ടറി ശിവദാസൻ, സംസ്ഥാന നിർവാഹക സമിതി അംഗം കമൽദാസ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. റൂറലിൽ ആകെയുള്ള 32ൽ 27ഉം നിലവിലുള്ള ഔദ്യോഗികപക്ഷം സ്വന്തമാക്കി.

സിറ്റിയിലും റൂറലിലും രണ്ടുവീതം സീറ്റുകൾ പ്രതിപക്ഷ സംഘടനകൾ സ്വന്തമാക്കി. നിലവിലെ ജില്ല പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി സി.കെ. ജിജു, സംസ്ഥാന നിർവാഹക സമിതി അംഗം ടി.ആർ. ബാബു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. മത്സരമുള്ള സീറ്റുകളിലേക്ക് 21ന് വോട്ടെടുപ്പ് നടക്കും.

Tags:    
News Summary - Police Officers Association-District Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.