ചെറുതുരുത്തി പൊലീസ് സ്​റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന മണൽ ലോറികളിലെ പച്ചക്കറി കൃഷി

മണൽലോറികളിൽ പച്ചക്കറി കൃഷിയൊരുക്കി പൊലീസ്​ സംഘം

ചെറുതുരുത്തി: പൊലീസ് സ്​റ്റേഷനിൽ വർഷങ്ങളായി പിടിച്ചിട്ടിരിക്കുന്ന മണൽ ലോറികളിൽ പച്ചക്കറി കൃഷിയൊരുക്കി ചെറുതുരുത്തി പൊലീസ്. പൊലീസ് ഓഫിസറും നാട്ടിലെ കർഷകൻ കൂടിയായ രംഗരാജി​െൻറ നേതൃത്വത്തിൽ പൊലീസ്​ ഉദ്യോഗസ്ഥരായ സിംസൺ, സുധാകരൻ, ബേബി, രഞ്ജിത്ത്, രഘു, അനിൽ എന്നിവർ ചേർന്നാണ്​ കൃഷിയൊരുക്കിയത്​. ശുദ്ധമായ പച്ചക്കറികൾ ഉൽപാദിപ്പിച്ചു സ്​റ്റേഷനിലെ മെസ്സിലേക്ക് നൽകുകയാണ്​ ​െചയ്യുന്നത്.​ വിളവെടുപ്പ് പൊലീസ് ഇൻസ്പെക്ടർ സി.എൽ. ഷാജു നിർവഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.