മാ​ള പു​ത്ത​ൻ​ചി​റ​യി​ലെ നി​ർ​ധ​ന കു​ടും​ബം

സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് ഒരു കുടുംബം

മാ​ള: പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 കൊ​മ്പ​ത്തു​ക​ട​വ് ചെ​ട്ടി​ക്കു​ന്ന് പാ​ലാ​ഴി വീ​ട്ടി​ൽ പീ​റ്റ​റും കു​ടും​ബ​വും സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു.

മാ​ള​യി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​െൻറ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്​​തി​രു​ന്ന പീ​റ്റ​റി​ന്​ ഏ​ഴു​മാ​സം മു​മ്പാ​ണ്​ പ​ക്ഷാ​ഘാ​ത​ത്തി​െൻറ രൂ​പ​ത്തി​ൽ​ ആ​ദ്യ പ​രീ​ക്ഷ​ണം ഉ​ണ്ടാ​യ​ത്. പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​തം കൂ​ടി വ​ന്ന​തോ​ടെ ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വ് കൂ​ടി​യാ​യ പീ​റ്റ​ർ കി​ട​പ്പി​ലാ​യി.

കൂ​ലി​വേ​ല​ക്ക് പോ​കു​ന്ന​തി​നൊ​പ്പം ഭ​ർ​ത്താ​വി​നെ പ​രി​ച​രി​ച്ചി​രു​ന്ന ഭാ​ര്യ ലി​സി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന വ​ന്നു. അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​കു​ട​ലി​ൽ അ​ർ​ബു​ദ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി.

ശ​സ്​​ത്ര​ക്രി​യ​യും തു​ട​ർ​ചി​കി​ത്സ​യും വേ​ണ​മെ​ന്ന് ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ ചി​കി​ത്സ​യി​ലാ​ണ്.

നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും സ്നേ​ഹ​കാ​രു​ണ്യം​കൊ​ണ്ട് ഇ​തു​വ​രെ മു​ന്നോ​ട്ടു പോ​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യോ​ടൊ​പ്പം നി​ത്യ​വൃ​ത്തി​ക്ക് പോ​ലും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ച് ക​ഴി​യു​ക​യാ​ണ് ഈ ​കു​ടും​ബം. രോ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ര​ക​യ​റാ​നാ​കാ​തെ ക​ഷ്​​ട​പ്പെ​ടു​ന്ന ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​മാ​ണ് പ്ര​തീ​ക്ഷ.

വാ​ർ​ഡ്​ അം​ഗം വാ​സ​ന്തി സു​ബ്ര​ഹ്മു​ണ്യ​െൻറ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ​ത്തി​ന്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ങ്ക്​ കോ​ണ​ത്തു​കു​ന്ന്​ ശാ​ഖ​യി​ലാ​ണ്​ അ​ക്കൗ​ണ്ട്. ന​മ്പ​ർ: 0545053000005506. ഐ.​എ​ഫ്.​എ​സ്.​സി​ കോ​ഡ്​: എ​സ്.​ഐ.​ബി.​എ​ൽ 0000545. ഫോ​ൺ: ലി​സി പീ​റ്റ​ർ -9048279480, വാ​സ​ന്തി സു​ബ്ര​ഹ്​​മ​ണ്യ​ൻ -9447693208.

Tags:    
News Summary - poor family in mala seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.