തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ ബോണസ് തുക തന്നെ ഇക്കുറിയും നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആശുപത്രി അധികൃതരും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ആശുപത്രിയുടെയും സ്ഥിതി ജില്ലാ ലേബർ ഓഫീസർ വിലയിരുത്തി ആശുപത്രി അധികാരികളുമായി ചർച്ച നടത്തി എത്ര തുക എത്ര ഘട്ടങ്ങളിലായി നൽകാമെന്ന തീരുമാനം സെപ്റ്റംബർ 17ന് രണ്ടു മണിയ്ക്ക് നടക്കുന്ന യോഗത്തിൽ അറിയിക്കണം. സ്ഥാപനങ്ങൾ തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് അടച്ചിട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ ടി ആർ രജീഷ്, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.