ചാലക്കുടി: ലോക് താന്ത്രിക് ജനതാദൾ ചാലക്കുടി മണ്ഡലം കമ്മിറ്റി പാചക വാതക വില വർധനക്കെതിരെ പോസ്റ്റ് ഓഫിസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് അധ്യക്ഷത വഹിച്ചു. ജോസ് പൈനാടത്ത്, ഡെസ്റ്റിൻ താക്കോൽക്കാരൻ, തോമസ് തണ്ടിയേക്കൽ, ഉണ്ണികൃഷ്ണൻ പ്ലാശ്ശേരി, പോൾ പുല്ലൻ, കെ.എൽ. ജോസ്, പി.കെ. കുട്ടൻ, സലോമസാണ്ടർ, സുമി ശ്രീധരൻ, ബിന്റീഷ് അതിരപ്പിള്ളി, ജനത പൗലോസ്, ജോയ് മേലേടൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാവ് സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തേലപ്പിള്ളി സെന്ററിൽനിന്ന് ആരംഭിച്ച പ്രകടനവും തുടർന്ന് ബംഗ്ലാവ് സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗവും സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി.കെ. ജയാനന്ദൻ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകരൻ, ലോക്കൽ സെക്രട്ടറി പി.കെ. മനുമോഹൻ, പി.വി. സദാനന്ദൻ എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി: പാചക വാതക വില വർധിപ്പിച്ചതിൽ സി.പി.എമ്മും കേരള മഹിളാസംഘവും പ്രതിഷേധിച്ചു. സി.പി.എം ചാലക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റി ചാലക്കുടി റെയിൽവേ സ്റ്റേഷൻ സെന്ററിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം ജിൽ ആന്റണി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. എം.എസ്. സദാനന്ദൻ, കെ.ഒ. തോമാസ് എന്നിവർ സംസാരിച്ചു. കേരള മഹിളാസംഘം പാലപ്പിള്ളി യൂനിറ്റിന്റെ നേതൃത്വത്തിൽ പാലപ്പിള്ളി സെന്ററിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം രമ ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ഗീത ശശി, സന്ധ്യ ബാബു, വാസന്തി ചന്ദ്രൻ, രജനി സജീവൻ, തങ്കമണി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.