തൃശൂർ: പൂരം പ്രദർശനനഗരിയുടെ തറവാടക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൂരത്തിനെതിരായ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ ഇടപെടാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച ചെന്നിത്തല, പ്രദർശന നഗരിക്കായി തേക്കിന്‍കാട് സൗജന്യമായി വിട്ടുനല്‍കുകയും പൂരത്തിന് ഗ്രാന്റ് അനുവദിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.
ശബരിമലയിലേതിന് സമാനമായ സമീപനം തൃശൂർ പൂരത്തിനോടും കാണിക്കുകയാണ്. ടി.എന്‍. പ്രതാപന് എം.പിക്കും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനും രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു.
ടി.എന്‍. പ്രതാപന് എം.പി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ. സുന്ദര്‍ മേനോന്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം. ബാലഗോപാല്‍, കോണ്‍ഗ്രസ് നേതാക്കളായ സി.എസ്. രവീന്ദ്രന്, കല്ലൂര്‍ ബാബു, ഐ.പി. പോള്‍, രാജന് പല്ലന്, എം.പി.വിന്‍സെന്റ്, ടി.വി.ചന്ദ്രമോഹന്, സുനില്‍ അന്തിക്കാട്, കെ.വി.ദാസന്, സുബി ബാബു, ടി.നിര്‍മ്മല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.