തൃശൂർ: ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ ഗതാഗത പരിഷ്കാരത്തിൽ പ്രതിഷേധിച്ച് സ്റ്റാൻഡിൽ എത്തുന്ന ബസുകളിലെ ജീവനക്കാർ പണിമുടക്കി. ഇതുമൂലം കോഴിക്കോട്, പാലക്കാട്, കൊടുങ്ങല്ലൂർ, കാഞ്ഞാണി റൂട്ടിൽനിന്ന് ഉൾപ്പെടെ ശക്തൻ സ്റ്റാൻഡിലെത്തുന്ന എഴുനൂറോളം ബസുകൾ സർവിസ് നടത്തിയില്ല.
പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ല വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദി അറിയിച്ചു.
ശക്തനിലെ ആകാശപാത ഉദ്ഘാടനത്തിന്റെ ഭാഗമായി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന മാർഗങ്ങൾ അടച്ചുകെട്ടി വഴി മാറ്റിയത് വലിയ പ്രയാസം സൃഷ്ടിച്ചതായി ജീവനക്കാർ പറയുന്നു. ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിച്ച മേയർ ഇക്കാര്യം ചർച്ച നടത്താൻ കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തയാറായില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.