ഇരിങ്ങാലക്കുട: നഗരത്തിലെ തിരക്കേറിയ റോഡ് അടച്ചുള്ള നിര്‍മാണ പ്രവൃത്തി നീണ്ടുപോകുന്നതില്‍ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഉയരുന്നു. തിരക്കേറിയ ഠാണാ-ബസ് സ്റ്റാൻഡ് റോഡിൽ പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിൽ നേരത്തേ വിരിച്ച കട്ടകൾ പൊളിച്ച് പണിയുന്ന പ്രവൃത്തി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.
കട്ട വിരിച്ച ഭാഗം താഴേക്ക് ഇരുന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നുവെന്ന് വിവിധതലങ്ങളിൽ ഉയർന്ന ആക്ഷേപങ്ങളെ തുടർന്നാണ് നിർമാണം ആരംഭിച്ചത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗത്തിന് നിയന്ത്രണവും എർപ്പെടുത്തിയിരുന്നു. എന്നാൽ, ദിവസങ്ങള്‍ പിന്നിട്ടിട്ടും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉയരുന്നത്.
നിർമാണം വിലയിരുത്താനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വ്യാപാരികൾ പ്രതിഷേധം അറിയിച്ചു. നാമമാത്രമായി ജോലിക്കാരെ വെച്ച് ആസൂത്രണമില്ലാതെയാണ് പ്രവൃത്തി മുന്നോട്ടുനീങ്ങുന്നതെന്നും പഴയ താലൂക്ക് ഓഫിസ് റോഡും അടച്ചിരിക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. ടൗൺഹാൾ റോഡിലും മറ്റ് റോഡുകളിലും ഗതാഗതക്കുരുക്കാണ്. അടച്ചിട്ട റോഡിെൻറ ഇരുവശത്തുള്ള നടപ്പാതകളിലൂടെ നിയന്ത്രണമില്ലാതെ ഇരുചക്ര വാഹനങ്ങൾ കടന്ന് പോകുവുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുവെന്ന പരാതിയെ തുടർന്നാണ് നിർമാണം പ്രവർത്തനം ആരംഭിച്ചതെന്നും എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് തുറന്ന് കൊടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.