തൃശൂർ: പുത്തൂരിലേക്കുള്ള മൃഗശാല മാറ്റത്തിെൻറ ആദ്യഘട്ടമായുള്ള പക്ഷികളെ മാറ്റൽ നീളും. തൃശൂർ മൃഗശാലയിൽനിന്ന് ഈ മാസം മാറ്റാനായിരുന്നു തീരുമാനം. എന്നാൽ കാലം തെറ്റി പെയ്ത മഴ നിർമാണ പ്രവൃത്തികളെ പ്രതിസന്ധിയിലാക്കിയതാണ് കാരണം. പലയിടത്തും വെള്ളക്കെട്ടുണ്ടായതോടെ നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് തടസ്സം നേരിട്ടതോടെ നിരവധി ദിവസം നിർമാണം നിറുത്തിെവച്ചതോടെയാണ് നിർമാണ പ്രവൃത്തികൾ അവസാനിക്കുമെന്ന് കരുതിയതും െതറ്റിയത്.
ഇവിടെ പക്ഷിക്കൂടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവർത്തനങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. വൈദ്യുതീകരണവും ജലവിതരണവും പക്ഷികളുടെ ചികിത്സക്കും പരിചരണത്തിനുമായുള്ള പ്രവർത്തനങ്ങളും അഴുക്കുചാലിെൻറ പണികളുമുൾപ്പെടെ ഇനിയും ബാക്കിയുണ്ട്.
പാർക്കിെൻറ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്.
ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, മൃഗശാല ആശുപത്രി, കിച്ചൻ, സ്റ്റോർ റൂം സമുച്ചയം, പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ, 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനമുൾപ്പെടെയുള്ളവ പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടത്തിൽ പാർക്കിങ് സോൺ, ഓറിയേൻറഷൻ സെൻറർ, ബയോഡൈവേഴ്സിറ്റി സെൻറർ, സിംഹം, ചീങ്കണ്ണി, മാൻ, കടുവ എന്നിവയുടെ കൂടുകളാണ് പൂർത്തിയാക്കേണ്ടത്.
ഇതിൽ കൂടുകളുടെ പണികൾ പൂർത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളത്. പ്രവൃത്തികൾ വിലയിരുത്താനായി 16ന് ഉന്നതല തല യോഗം ചേരും.
വനം-റവന്യു മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം യോഗത്തിൽ പങ്കെടുക്കും. കിഫ്ബിയിൽ നിന്നുള്ള 269 കോടിയടക്കം 330 കോടി ചെലവിടുന്നതാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.