ഇനോഷ്​ ഷെറി

ക്വാറൻറീനിൽ കഴിഞ്ഞ യുവാവ്​ പോക്​സോ കേസിൽ അറസ്​റ്റിൽ

കൊടുങ്ങല്ലൂർ: വിദേശത്തുനിന്നെത്തി കൊടുങ്ങല്ലൂരിൽ പെയ്​ഡ്​ ക്വാറൻറീനിൽ കഴിഞ്ഞ യുവാവ്​ പോക്​സോ കേസിൽ അറസ്​റ്റിൽ.

എറണാകുളം ഗോതുരുത്ത്​ കടൽവാതുരുത്ത്​ സ്വദേശി കളത്തിൽ ഇനോഷ്​ ഷെറിയാണ്​ (24) അറസ്​റ്റിലായത്​. ശനിയാഴ്​ച രാവിലെ എറണാകുളം വടക്കേകര സി.​െഎ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ ഇയാളെ പിടികൂടിയത്​.

17കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ആറുമാസം മുമ്പ്​ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ അറസ്​റ്റ്​.

സൗദിയിൽനിന്ന്​ കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ ഇയാൾ കഴിഞ്ഞ 11 മുതൽ കൊടുങ്ങല്ലൂരിൽ ക്വാറൻറീനിലായിരുന്നു. ബന്ധു മുഖേന മുറി തരപ്പെടുത്തിയ ഇയാൾ വ്യാജവിലാസമാണ്​ ഇവിടെ നൽകിയത്​.

ക്വാറൻറീൻ കാലയളവിനിടയിൽ ഇരയെ നിരന്തരം ഫോണിൽവിളിച്ച്​ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന്​ വടക്കേകര സി.​െഎ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ അറസ്​റ്റ്​​. പ്രതിയെ റിമാൻഡ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.