മാള: അഷ്ടമിച്ചിറയിൽ വിവിധ ഇടങ്ങളിലായി തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം. കഴിഞ്ഞദിവസമാണ് നായ്ക്കൾ ചത്തതായി കണ്ടെത്തിയത്. കാരണം വ്യക്തമല്ല. കഴിഞ്ഞമാസം കാൽനടയാത്ര ചെയ്തിരുന്ന വനിത ഡോക്ടറെ മൂന്ന് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടർന്ന് 160 നായ്ക്കളെ കണ്ടെത്തി കുത്തിവെപ്പ് നടത്തിയിരുന്നു.
ഇതിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന മൂന്ന് നായകളെ നിരീക്ഷണത്തിൽ താമസിപ്പിച്ചിരുന്നു. പിന്നീട് ഇതിൽ ഒന്നിനെ ആരോ തുറന്നു വിട്ടു. വീണ്ടും ഈ നായ ഉൾപ്പെടെയുള്ളവയെ കുത്തിവെപ്പ് നടത്തുന്നതിന് ശ്രമം ആരംഭിച്ചിരുന്നു. അതേസമയം, ചത്ത നായ്ക്കളെയെല്ലാം പോസ്റ്റുമോർട്ടം നടത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പൊതുപ്രവർത്തകനായ ജോയ് മാതിരപ്പിള്ളിയാണ് പഞ്ചായത്തിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.