മുയലുകളെ തെരുവുനായ്ക്കൾ കൊന്നു

മ​തി​ല​കം: കൃ​ഷി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ത്തു​ന്ന മു​യ​ലു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. തെ​രു​വു​നാ​യ്​ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ച്ച​മാ​വി​ലാ​ണ് സം​ഭ​വം.

സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ കു​ഴി​ക​ണ്ട​ത്തി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക്ക​ളാ​യ സു​ഹൈ​ലും ഫ​യാ​സും വ​ള​ർ​ത്തു​ന്ന മു​യ​ലു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​നെ​യാ​ണ് നാ​യ്ക്ക​ൾ വ​ക​വ​രു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച കൂ​ട്​ പൊ​ളി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​രു​പ​തോ​ളം മു​യ​ലു​ക​ളെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ത്തു​ന്ന​ത്. മ​തി​ല​കം സെ​ന്‍റ്​ ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി യു.​പി വി​ഭാ​ഗം മി​ക​ച്ച ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ വി​ദ്യാ​ർ​ഥി​യാ​ണ് സു​ഹൈ​ൽ.

Tags:    
News Summary - Rabbits were killed by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT