ആധി വിതച്ച്​ പേപ്പട്ടി; കൊച്ചുകുഞ്ഞടക്കം ആറുപേർക്ക് കടിയേറ്റു

എ​റി​യാ​ട്: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ച്ചു​കു​ഞ്ഞ​ട​ക്കം ആ​റു​പേ​ർ​ക്ക് ക​ടി​യേ​റ്റു. തി​രു​വ​ള്ളൂ​രി​ലും അ​ഴീ​ക്കോ​ട് ബീ​ച്ച് റോ​ഡി​ലും കൊ​ട്ടി​ക്ക​ലി​ലു​മാ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ഴീ​ക്കോ​ട് കൊ​ട്ടി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​വ​ശ​ത്ത് മാ​രാ​ത്ത് ഷി​ഹാ​ബി​ന്‍റെ മ​ക​ൾ ര​ണ്ട​ര വ​യ​സ്സു​കാ​രി മി​സ്‌​ന ഫാ​ത്തി​മ, അ​ഴീ​ക്കോ​ട് മു​ന​ക്ക​ൽ ബീ​ച്ചി​ൽ പൂ​വ​ത്തും​പ​റ​മ്പി​ൽ ശി​ഹാ​ബി​ന്റെ മ​ക​ൾ ഷി​ഫാ​ന (15), മ​ഠ​ത്തി​പ്പ​റ​മ്പി​ൽ അ​നി​ൽ (50), മ​ര​ത്താ​ന്ത​റ സ​ലാം (42), അ​ഞ്ച​ല​ശേ​രി അ​ബ്ദു​ല്ല​യു​ടെ മ​ക​ൾ അ​ബീ​ന (30), ഏ​ഴാം വാ​ർ​ഡി​ൽ വ​ട്ട​പ്പ​റ​മ്പി​ൽ ഹ​രി​യു​ടെ ഭാ​ര്യ രാ​ജി (38) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​ഴീ​ക്കോ​ട് ബീ​ച്ചി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഷി​ഫാ​ന​യെ​യാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് പു​ത്ത​ൻ​പ​ള്ളി ബീ​ച്ച് റോ​ഡി​ൽ നി​ന്നി​രു​ന്ന മ​ഠ​ത്തി​പ്പ​റ​മ്പി​ൽ അ​നി​ലി​നെ ആ​ക്ര​മി​ച്ചു.

നാ​യെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ലാ​മി​ന് ക​ടി​യേ​റ്റ​ത്. പു​റ​ത്തു​നി​ന്ന്​ തി​രി​ച്ച്​ ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മി​സ്‌​ന ഫാ​ത്തി​മ​യെ ക​ടി​ച്ചു​പ​റി​ച്ച​ത്. കു​ട്ടി​യു​ടെ കൈ​യി​ന്‍റെ ത​ള്ള​വി​ര​ലി​ൽ ക​ടി​ച്ച നാ​യ്​ വീ​ട്ടു​കാ​രെ​ത്തി വ​ടി​യെ​ടു​ത്ത് അ​ടി​ച്ച ശേ​ഷ​മാ​ണ് ക​ടി വി​ട്ട​ത്. തി​രു​വ​ള്ളൂ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് രാ​ജി​ക്ക് ക​ടി​യേ​റ്റ​ത്.

അ​ഴീ​ക്കോ​ട് ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്തു​നി​ന്നാ​ണ് നാ​യ്​ ആ​ദ്യം മു​ന​ക്ക​ലി​ൽ എ​ത്തി​യ​ത്. നാ​ലു​പേ​രെ ക​ടി​ച്ച ശേ​ഷം കി​ഴ​ക്കോ​ട്ട് ഓ​ടി അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​തി​നി​ടെ ക​പ്പ​ൽ ബ​സാ​റി​ൽ മ​റ്റു നാ​യ്​​ക്ക​ളു​മാ​യും ക​ടി​കൂ​ടി. മേ​ത്ത​ല കി​ഴ​ക്ക് ഉ​ണ്ടേ​ക്ക​ട​വ്, എ​ൽ​ത്തു​രു​ത്ത്, ആ​നാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലും പേ​പ്പ​ട്ടി എ​ത്തി​യ​താ​യി പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ നാ​ലു​പാ​ടും തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

Tags:    
News Summary - rabid dog attack Six people, including a small child, were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.