തൃശൂർ: വിപുലമായ സൗകര്യങ്ങളാണ് റെയിൽവേ പൂരപ്രേമികൾക്കായി ഒരുക്കിയത്. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, തിരുനെൽവേലി -പാലക്കാട് പാലരുവി, മംഗളൂരു -നാഗർകോവിൽ പരശുറാം എന്നീ ട്രെയിനുകൾക്ക് മേയ് 10, 11 തീയതികളിൽ ഇരു ദിശകളിലും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ് അനുവദിച്ചു. പൂരത്തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിന് ഈ സൗകര്യം ജനങ്ങളെ സഹായിക്കും.
തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പൂരം കണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിങ് ഓഫിസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (ആകെ 11) പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും ബുധനാഴ്ച വെളുപ്പിന് മൂന്നു മുതൽ രാവിലെ 11 വരെ പ്രവർത്തിക്കും. ദിവാൻജി മൂല മുതൽ തൃശൂർ സ്റ്റേഷനിലേക്ക് കൂടുതൽ വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.
തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി. ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) ബാലകൃഷ്ണൻ, ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.