തൃശൂർ: കൺനിറയെ ജീവിത സ്വപ്നങ്ങളുമായി കടൽകടന്ന രാജേഷിന് ഇപ്പോൾ ജീവിക്കാൻ നന്മയുള്ള മനസ്സുകളുടെ സ്നേഹവും കരുതലും വേണം. വടക്കാഞ്ചേരി തെക്കുംകര വാഴാനി നാലാം വാർഡിൽ പേരെപാടം ദേശത്ത് മധുപുള്ളി രാജന്റെ മകൻ രാജേഷാണ് തകർന്ന സ്വപ്നത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായം തേടുന്നത്. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഏഴുമാസം മുമ്പ് രാജേഷ് ഓടിച്ചിരുന്ന ട്രക്ക് ഒട്ടകത്തിനെ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.
അടുത്തുള്ള സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കോമയിൽ ചികിത്സയിലായിരുന്ന രാജേഷിനെ രണ്ടുമാസം മുമ്പ് സൗദിയിലെ കോബാർ മുവസത് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ രാജേഷ് കണ്ണുതുറന്നു. ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ അവിടത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഡോക്ടറും നഴ്സും ഒപ്പം യാത്ര ചെയ്യേണ്ടതുണ്ട്. വിമാന ടിക്കറ്റ്, ആശുപത്രി ചെലവ്, തുടർ ചികിത്സ എന്നിവക്കായി വലിയ തുക ആവശ്യമാണ്.
കൂലിപ്പണിയെടുത്ത വരുമാനത്തിൽ നിത്യജീവിതം കഴിക്കുന്ന രാജേഷിന്റെ പിതാവ് രാജനും കുടുംബത്തിനും ഇത് അപര്യാപ്തമാണ്. രാജേഷിനെ നാട്ടിലെത്തിക്കാനും ചികിത്സ നൽകാനുമായി നാട്ടുകാർ ചേർന്ന് എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ രക്ഷാധികാരികളാക്കി പൗരസമിതി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രാജേഷിന്റെ പിതാവ് രാജൻ എന്നിവരുടെ നേതൃത്വത്തിൽ 'രാജേഷ് ചികിത്സ സഹായനിധി' എന്ന പേരിൽ ഗ്രാമീണ ബാങ്ക് മണലിത്തറ ബ്രാഞ്ചിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 40710101043376. ഐ.എഫ്.എസ്.സി: KLGB0040710. ഫോൺ: 9048064589.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.