പ്രണയം നടിച്ച് പീഡനം: യുവാവ്​ അറസ്​റ്റിൽ

തൃപ്രയാർ: പ്രണയം നടിച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വലപ്പാട് പൊലീസ് അറസ്​റ്റ്​ ചെയ്തു.

കൂർക്കഞ്ചേരി വില്ലേജ് വടൂക്കരദേശത്ത് പാലിതാഴത്തുവീട്ടിൽ മുഹമ്മദ് ഷിനാസിനെയാണ്​ (28) വലപ്പാട് എസ്.എച്ച്.ഒ കെ. സുമേഷ്, സബ് ഇൻസ്‌പെക്ടർ വി.പി. അരിസ്​റ്റോട്ടിൽ, അസി. സബ് ഇൻസ്‌പെക്ടർ കൊച്ചുമോൻ, സി.പി.ഒമാരായ ഗോപകുമാർ, അഖിൽ എന്നിവർ അറസ്​റ്റ്​ ചെയ്തത്.

കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.