ആളൂര്‍: പഞ്ചായത്തിലെ വിസ്തൃതമായ കാരൂര്ചിറ നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഏക്കര്‍കണക്കിന് വരുന്ന പാടശേഖരത്തെ കൃഷിക്കും ആയിരങ്ങള്‍ക്ക് കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന കാരൂര്ചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കിലാണ്. ആളൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് വേനല്‍ക്കാലത്ത് കാരൂര്ചിറയില് സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ്. ചെറുകിട ജലസേചന പദ്ധതികളും കാരൂര്ചിറയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരുകാലത്ത് ചിറയിലെ വെള്ളം ഉപയോഗപ്പെടുത്തി വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ ആണ്ടില്‍ മൂന്നുവട്ടം നെല്‍കൃഷി ഇറക്കിയിരുന്നു. ഇപ്പോള്‍ മുണ്ടകന്‍ വിള മാത്രമാണ് മേഖലയില്‍ ഇറക്കുന്നത്. 2018ലെ പ്രളയത്തില്‍ കാരൂര്ചിറയും ചിറയോടു ചേര്‍ന്നുള്ള ബണ്ടു റോഡും വെള്ളം കയറി നശിച്ചിരുന്നു. ചിറയിലെ ചീര്‍പ്പും ബണ്ടുറോഡും നവീകരിക്കുന്നതിന് പദ്ധതിയുണ്ടായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. ചിറ നവീകരിച്ച് സൗന്ദര്യവത്കരണം നടത്തിയാല്‍ പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകളും ഇവിടെയുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.