തൃശൂർ: പൂങ്കുന്നം - കുറ്റൂർ റോഡിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാനും പുതിയവ സ്ഥാപിക്കാനും കെ.എസ്.ഇ.ബിക്ക് കത്ത് നൽകാൻ തൃശൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. താലൂക്കിൽ നടന്നുവരുന്ന വിവിധ വികസന പ്രവൃത്തികൾ യോഗം വിലയിരുത്തി. പദ്ധതികൾ ഘട്ടംഘട്ടമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു.
തൃശൂർ ശക്തൻ സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്തെ കുഴികൾ അടക്കാനും കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമമല്ലാത്ത വാട്ടർ പമ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കാനും തീരുമാനിച്ചു. ജൈവ-അജൈവ മാലിന്യം സംസ്കരിക്കാനായി താലൂക്ക് ഓഫിസ് പരിസരത്ത് എം.സി.എഫ് സ്ഥാപിക്കാൻ കോർപറേഷൻ പ്രതിനിധിയോട് നിർദേശിച്ചു.
അന്തിക്കാട് ഗ്രാമപഞ്ചായത്തിനുവേണ്ടിയുള്ള കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കുന്നത് സംബന്ധിച്ച നടപടികൾ യോഗം വിലയിരുത്തി. പട്ടിക്കാട് - വിലങ്ങന്നൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചതായി സോഷ്യൽ ഫോറസ്ട്രി ഓഫിസർ അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ടി. ജയശ്രീ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.