ശമ്പളക്കുടിശ്ശിക: ജവഹർ ബാലഭവൻ ജീവനക്കാർ സമരത്തിന്

തൃശൂർ: ശമ്പള വിതരണ പ്രതിസന്ധിയിൽ ജവഹർ ബാലഭവന്‍ ജീവനക്കാര്‍ സമരത്തിന്. ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരുടെ എണ്ണത്തിനനുസൃതമായി ബജറ്റിൽ തുക വകയിരുത്താത്തതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. സാംസ്കാരിക വകുപ്പിന് കീഴിൽ സംസ്ഥാനത്ത് തൃശൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി അഞ്ച് ജവഹർ ബാലഭവനുകളാണ് പ്രവർത്തിക്കുന്നത്.

കുട്ടികൾക്ക് കലാകായിക ഇനങ്ങളിൽ പരിശീലനം നൽകാനാണ് ജവഹർ ബാലഭവനുകൾ ആരംഭിച്ചത്. ഇവിടങ്ങളിലെല്ലാം ശമ്പളം മുടങ്ങിയിരിക്കുകയാണ്. കൊല്ലത്ത് ആറും തൃശൂരില്‍ മൂന്നു മാസവുമായി ശമ്പളം ലഭിച്ചിട്ടില്ല. അധ്യാപകരുടെ എണ്ണത്തിനനുസൃതമായി ബജറ്റിൽ തുക വകയിരുത്താത്തതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. തൃശൂരില്‍ ശമ്പളക്കുടിശ്ശികക്ക് പുറമെ 10 മാസമായി മാനേജ്മെന്‍റ് പി.എഫും അടച്ചിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. എത്രയും വേഗം ശമ്പളം നല്‍കിയില്ലെങ്കില്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശമ്പളവും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള കുടിശ്ശികയും ലഭിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍ക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ജീവനക്കാരുടെ സംഘടന. 

Tags:    
News Summary - Salary arrears-Jawahar Balabhavan employees on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT