തൃശൂർ: ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. തിരുവില്വാമല കണിയാർകോട് അടിപറമ്പിൽ അരുണിനെ (27) ആണ് വിവിധ വകുപ്പുകളിലായി നാലുവർഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ജില്ല ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
കുട്ടിയെ ആരുമറിയാതെ വീട്ടിൽനിന്ന് വിളിച്ചിറക്കി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ സ്കൂൾ ബാഗിൽ പ്രതി വെച്ച മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് വശീകരിച്ച് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പഴയന്നൂർ എസ്.ഐ മഹേഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിഴയടക്കാത്ത പക്ഷം ശിക്ഷ നാലുമാസം കൂടി അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിലുണ്ട്. മൊബൈൽ ഫോൺ തെളിവിലേക്കായി വോഡഫോൺ നോഡൽ ഓഫിസറെയടക്കം വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.