കാഞ്ഞാണി: റോഡിൽ ടൈൽസ് വിരിച്ചതിനാൽ മഴയിൽ വെള്ളം കെട്ടിനിന്ന് വഴുക്കൽ മൂലം ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടം വർധിച്ചു. മണലൂർ പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള മഹാത്മ റോഡിലാണ് ഈ ദുരവസ്ഥ. അശാസ്ത്രീയമായ നിർമാണമാണ് റോഡ് ഉപയോഗിക്കാൻ പറ്റാതാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അരികുകളിലൂടെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ റോഡ് മുഴുവൻ ടൈൽ വിരിച്ചതാണ് അപകടക്കെണിയായിരിക്കുന്നത്. മഴയിൽ റോഡിൽ നിറയുന്ന വെള്ളം കൃത്യമായി ഒഴുകിപ്പോകുന്നില്ല. ടൈൽസ് വിരിച്ചതിന്റെ അടിയിലും വെള്ളമാണ്.
പതിവായി വെള്ളം കെട്ടിനിൽക്കുന്നതുമൂലം പായൽ നിറഞ്ഞ് വഴുക്കി ഉപയോഗശൂന്യമാണ് റോഡ്. കാൽനടയാത്രക്കാരും വഴുതി വീഴുന്നത് പതിവാണ്. ഇതുമൂലം പ്രദേശത്തെ നിരവധി വീട്ടുകാരാണ് യാത്രാസൗകര്യമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വിദ്യാർഥികളടക്കം ഏറെ പണിപ്പെട്ടാണ് ഇതിലൂടെ പോകുന്നത്. നിർമാണസമയത്ത് തന്നെ റോഡിന്റെ അശാസ്ത്രീയത പഞ്ചായത്ത് അംഗത്തെയും കരാറുകാരെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും അത് വകവെക്കാതെ നിർമ്മാണം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. റോഡ് ഉയർത്തി അരികിൽ കാന നിർമിച്ചാലേ ഈ പാത ഉപയോഗിക്കാനാകൂ എന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.