മാള: കുഴൂർ പഞ്ചായത്ത് കുണ്ടൂർകടവ് പാലം ഇനിയും യാഥാർഥ്യമായില്ല. 2016ൽ സംസ്ഥാന ബജറ്റിൽ പാലത്തിന് ആറുകോടി വകയിരുത്തിയിരുന്നു. ഇത് പക്ഷേ പാഴായി. പാലം യാഥാർഥ്യമാക്കുന്നതിന് തടസ്സമായത് അപ്രോച്ച് റോഡ് നിർമാണമാണെന്ന് അറിയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂമിയുടെ സ്വകാര്യ ഉടമകളുമായി ജനപ്രതിനിധികൾ നേരിൽ സംസാരിച്ചിരുന്നു. ചർച്ച പക്ഷേ വഴിമുട്ടി. തുടർശ്രമങ്ങൾ ഉണ്ടായില്ല. നിലവിൽ മറുകര കടക്കാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. തൃശൂർ-എറണാകുളം ജില്ലകൾ അതിർത്തി പങ്കിടുന്ന കടവാണിത്.
ചാലാക്ക മെഡിക്കൽ കോളജ്, നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി മാളയിൽ നിന്ന് എറണാകുളം ജില്ലയിലെ ആലുവയിലേക്കുള്ള എളുപ്പമാർഗവുമാണ്. കെ.എസ്.ആർ.ടി.സി മാള ഡിപ്പോ തൃശൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ് തുടങ്ങുന്നത് കുണ്ടൂർ കടവിൽ നിന്നാണ്. ലാഭകരമായ ഈ സർവിസ് നിലനിൽകുന്നുണ്ട്. കുണ്ടൂർകടവിന് സമീപത്തെ പായ്തുരുത്തിലേക്ക് എറണാകുളം ജില്ലയിൽനിന്ന് കോൺക്രീറ്റ്പാലം നിർമിച്ചിട്ടുണ്ട്.
പായ്തുരുത്തിൽനിന്നും തൃശൂർ ജില്ലയിലേക് പാലം ഇല്ല. ഇവിടെ 2015ൽ ഒരു തൂക്കുപാലം നിലവിൽ വന്നു. പാലത്തിനപ്പുറത്തുള്ള എറണാകുളം ജില്ല കുന്നുകര പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ ഉൾപ്പെടെ സംയുക്ത യോഗം വിളിച്ചിരുന്നു. കാത്തിരിപ്പ് വെറുതെയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.