ഗുരുവായൂര്‍: നഗരസഭയില്‍നിന്ന് സമയമറിയിക്കുന്ന സൈറണ്‍ മുഴക്കം നിലച്ചിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. സമയമറിയാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്ന കാലത്ത് വിലപ്പെട്ട ഒന്നായിരുന്ന സൈറണ്‍ വിളി ഇന്ന് ഓര്‍മകളിലേക്ക് മടങ്ങി. 1986ല്‍ ടൗണ്‍ഷിപ്പായിരുന്ന കാലത്താണ് ഓഫിസ് കെട്ടിടത്തിന് മുകളില്‍ സൈറണ്‍ സ്ഥാപിച്ചത്. 2009ല്‍ നഗരസഭ ഓഫിസിന് മുകളില്‍ പുതിയ കൗണ്‍സില്‍ ഹാള്‍ നിര്‍മിക്കുമ്പോള്‍ സൈറണ്‍ അഴിച്ചുവച്ചിരുന്നു.
പിന്നീട് നഗരസഭ സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് കാരിബാഗ് നിരോധിത മേഖലയായി മാറിയ സമയത്ത് നടത്തിയ പ്രതിജ്ഞയുമായി ബന്ധപ്പെട്ട് 2010 ജൂലൈയില്‍ സൈറണ്‍ വീണ്ടും സ്ഥാപിച്ചു. എന്നാല്‍ അധികം കഴിയും മുമ്പെ നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായി വീണ്ടും അഴിച്ചുമാറ്റി. പിന്നെയത് തിരിച്ചെത്തിയില്ല.
സമയമറിയാന്‍ ധാരാളം സംവിധാനങ്ങളുള്ള കാലത്ത് സൈറണ്‍ ഒഴിവാക്കുകയാണ് ഉചിതമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ വിശേഷ അവസരങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ മുഴക്കാനായി സൈറണ്‍ പുനഃസ്ഥാപിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.