തളിക്കുളം: മുറ്റിച്ചൂർ പാലത്തിന് സമീപമുളള തട്ടുകട സാമൂഹിക വിരുദ്ധർ തകർത്തു. ഞായറാഴ്ച രാത്രിയാണ് ഹൃദ് രോഗിയായ തളിക്കുളം ബ്ലോക്ക് ഓഫീസിന് കിഴക്ക് പേഴി വീട്ടിൽ ബിഭാഷ് നടത്തുന്ന കടക്കുനേരെ ആക്രമണമുണ്ടായത്.
വാതിൽ തകർത്ത് കയറിയവർ കടയിലുണ്ടായിരുന്ന ഫ്രീസർ, 60 ഓളം കോഴി മുട്ടകൾ, 40 ഓളം കാട മുട്ട, ഏഴ് ലിറ്റർ സർബത്ത്, സോഡ, ജ്യൂസ്, ഉപ്പിലിട്ടിരുന്ന മാങ്ങ, പൈനാപ്പിൾ, നെല്ലിക, നെല്ലിക്ക കാന്താരി എന്നിവ നശിപ്പിച്ചു. സർബത്തിന്റെ കുപ്പികൾ പൊട്ടിച്ച് കടക്കുള്ളിൽ ഒഴിച്ചുകളഞ്ഞ നിലയിലാണ്. മേശ വലിപ്പിൽ ഉണ്ടായിരുന്ന 1500 രൂപയും കവർന്നു. തിങ്കളാഴ്ച രാവിലെ തുറക്കാൻ വന്നപ്പോഴാണ് കട നശിപ്പിച്ച നിലയിൽ കണ്ടത്. മൂന്നാഴ്ച മുമ്പാണ് ബിഭാഷ് കട ആരംഭിച്ചത്. വീണ്ടും പണം മുടക്കി കട പുനരാരംഭിക്കാനാകാത്ത അവസ്ഥയിലാണ് ഇദ്ദേഹം. വലപ്പാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.