തൃശൂര്‍: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് ഇക്കുറിയും റെക്കോഡ് വിജയം. 99.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയം 0.02 ശതമാനം കൂടി. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുമായി. 2020ൽ ഒമ്പതും 21ൽ പത്തും സ്ഥാനത്തുണ്ടായിരുന്ന ജില്ല ഇക്കുറി 2018, 2019 വർഷങ്ങളിലെ അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചു. ജില്ലയിൽ 18,669 ആൺകുട്ടികളും 17,244 പെൺകുട്ടികളുമടക്കം 35,913 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 18,502 ആൺകുട്ടികളും 17,169 പെൺകുട്ടികളും അടക്കം 35,671 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 35,402 പേരാണ് യോഗ്യർ. 167 ആൺകുട്ടികളും 75 പെൺകുട്ടികളും അടക്കം 242 പേരാണ് അയോഗ്യർ. 54 സർക്കാർ സ്കൂളുകളും 104 എയ്ഡഡ് സ്കൂളുകളും 32 അൺ എയ്ഡഡ് സ്കൂളുകൾ അടക്കം 190 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 177 സ്കൂളുകളാണ് 100 ശതമാനം നേടിയത്.
4323 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 3157 പെൺകുട്ടികളും 1166 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 11,960 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലക്കാണ്. 1221 പെൺകുട്ടികളും 481 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടക്ക് 1702 എ പ്ലസ് ലഭിച്ചു. 951 പെൺകുട്ടികളും 369 ആൺകുട്ടികളും അടക്കം തൃശൂരിന് 1320ഉം 985 പെൺകുട്ടികളും 316 ആൺകുട്ടികളും അടക്കം ചാവക്കാടിന് 1301 എ പ്ലസുമാണ് ലഭിച്ചത്.
വിദ്യാഭ്യാസ ജില്ലകളിൽ 99.69 ശതമാനത്തോടെ തൃശൂരാണ് വിജയ ശതമാനത്തിൽ മുന്നിൽ. തൃശൂർ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 9909 വിദ്യാർഥികളില്‍ 9878 പേര് വിജയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 11,079 വിദ്യാർഥികളില്‍ 11,068 പേര് വിജയിച്ചു. 99.9 ആണ് വിജയശതമാനം. കൂടുതൽ വിദ്യാർഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 14,925 പേരില്‍ 14,725 പേരും വിജയിച്ചു. 98.66 ആണ് ചാവക്കാടിന്റെ വിജയശതമാനം.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി. ഭാസ്കരന് മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍ (334), ഗവ. വി.എച്ച്.എസ്.എസ് പഴഞ്ഞി (219), ജി.കെ.വിഎച്ച്.എസ്.എസ് എറിയാട് (202) എന്നിവ കൂടുതല്‍ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം നേടി. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാട് (407), തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്.എസ്.എസ് (374), വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസ് (343), തലോര്‍ ദീപ്തി (334), ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് എച്ച്.എസ്.എസ് (314), ഇരിങ്ങാലക്കുട എല്‍.എഫ്.സി.എച്ച്.എസ് (291), കോട്ടപ്പുറം സെന്റ് ആന്‍സ് എച്ച്.എസ് (286) എന്നിവ എയ്ഡഡ് സ്കൂളുകളിൽ 100 ശതമാനം വിജയം നേടി. കേരള കലാമണ്ഡലത്തിൽ പരീക്ഷക്കിരുന്ന 68 പേരും ജയിച്ചു.
എ പ്ലസിന്റെ മധുരം നുണഞ്ഞ് മൂവർ സംഘം
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയത്തിനൊപ്പം മറ്റൊരു മധുരംകൂടി. സഹോദരങ്ങളായ മൂന്നുപേർ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടി വിജയത്തിന്റെ മാറ്റുകൂട്ടി. സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ് സാലിഹ് എന്നിവരാണ് എ പ്ലസ് മധുരം വീട്ടിലും സ്കൂളിലും എത്തിച്ചത്.
എടതിരിഞ്ഞി തോട്ടുപറമ്പിൽ ഫസലുദ്ദീൻ-ഷംല ദമ്പതിമാരുടെ മക്കളാണിവർ. ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ ഒരോ ക്ലാസിലാണ് മൂവരും പഠിച്ചത്. പ്രവാസിയായ ഫസലുദ്ദീന്‍ നാട്ടില്‍ ലീവിന് വന്നിട്ടുണ്ട്. ഈ സമയത്തുതന്നെ ഫലം വന്നത് ഇരട്ടിമധുരമായി. എച്ച്.ഡി.പി സമാജം സ്കൂളിൽതന്നെ പ്ലസ് ടുവിന് സയന്‍സ് എടുത്ത് പഠിക്കമെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഫസലുദ്ദീൻ പറഞ്ഞു.
തൃശൂർ: വിജയത്തിളക്കമേറ്റി ജില്ലയുടെ മുന്നേറ്റം. കഴിഞ്ഞ വർഷം 99.31 ശതമാനമായിരുന്നു ജില്ലയുടെ വിജയമെങ്കിൽ ഇത്തവണയത് 99.33 ശതമാനമാണ്. കഴിഞ്ഞവർഷം 177 സ്കൂളുകൾക്കാണ് 100 ശതമാനം വിജയം നേടാനായതെങ്കിൽ ഇത്തവണയത് 190 ആണ്. അതിൽതന്നെ സർക്കാർ സ്കൂളുകളുടെ അഭിമാനാർഹമായ മുന്നേറ്റം എടുത്തുപറയണം. സർക്കാർ വിഭാഗത്തിൽ 54, എയ്ഡഡിൽ 104, അൺ എയ്ഡഡിൽ 32 എന്നിവയാണ് 100 ശതമാനം വിജയം നേടിയത്..
വർഷങ്ങളായി സംസ്ഥാനത്ത് അഞ്ചാം റാങ്കാണ് ജില്ല നിലനിർത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് തവണ പിന്നാക്കം പോയി ഒമ്പതിലെത്തി. ഇത്തവണ പഴയ അഞ്ചിന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം, എ പ്ലസ് വിജയത്തിൽ മറ്റു ജില്ലകളെപോലെ തൃശൂരിലും കുറവുവന്നു. കഴിഞ്ഞവർഷം പരീക്ഷയെഴുതിയ 35,158 പേരിൽ 11,960 പേർ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയപ്പോൾ ഇത്തവണ 35,900 പേരിൽ 4321 പേരാണ് മുഴുവൻ എ പ്ലസ് നേടിയത്.
100 % നേടിയ സ്കൂളുകളും കുട്ടികളുടെ എണ്ണവും
സർക്കാർ സ്കൂളുകൾ
1. ജി.എച്ച്.എസ്.എസ് മണലൂർ (54)
2. പി.ജെ.എം.എസ്.ജി എച്ച്.എസ്.എസ് കണ്ടശ്ശാംകടവ് (50)
3. സി.എം.ജി എച്ച്.എസ് കുറ്റൂർ (94)
4. ജി.വി.എച്ച്.എസ്.എസ് അയ്യന്തോൾ (14)
5. ജി.എൻ എച്ച്.എസ്.എസ് കിഴുപ്പിള്ളിക്കര (56)
6. ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകര (16)
7. ജി.എച്ച്.എസ്.എസ് താന്ന്യം (23)
8. ജി.എച്ച്.എസ്.എസ് പൂങ്കുന്നം (8)
9. ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് (11)
10. ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് തൃശൂർ (16)
11. ജി.എച്ച്.എസ്.എസ് അഞ്ചേരി (31)
12. ജി.എച്ച്.എസ് കണ്ണാട്ടുപാടം (12)
13. ജി.വി.എച്ച്.എസ്.എസ് പുത്തൂർ (98)
14. ജി.എച്ച്.എസ്.എസ് കട്ടിലപ്പൂവം (16)
15. ജി.വി.എച്ച്.എസ്.എസ് രാമവർമപുരം (13)
16. ഗവ. വി.എച്ച്.എസ്.എസ് ചാലക്കുടി (51)
17. ഗവ.എച്ച്.എസ് വിജയരാഘവപുരം (10)
18. ജി.ജി.എച്ച്.എസ് ചാലക്കുടി (41)
19. പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ (334)
20. ജി.കെ.വി എച്ച്.എസ്.എസ് എറിയാട് (202)
21. ജി.വി.എച്ച്.എസ്.എസ് എടവിലങ്ങ് (56)
22. ജി.എച്ച്.എസ്.എസ് ഐരാണിക്കുളം (19)
23. ജി.എം.ബി എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (21)
24. ജി.ജി.വി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (18)
25. ജി.എച്ച്.എസ്.എസ് കാട്ടൂർ (17)
26. ജി.എച്ച്.എസ് കുഴൂർ (50)
27. ജി.എൻ.ബി എച്ച്.എസ് കൊടകര (100)
28. ജി.എച്ച്.എസ്.എസ് കൊടകര (52)
29. ജി.എച്ച്.എസ്.എസ് ചെമ്പൂച്ചിറ (79)
30. ജി.എം.എച്ച്.എസ്.എസ് നടവരമ്പ് (98)
31. ജി.എച്ച്.എസ്.എസ് കരൂപ്പടന്ന (79)
32. ജി.വി.എച്ച്.എസ്.എസ് നന്തിക്കര (124)
33. ജി.വി.എച്ച്.എസ്.എസ് പുതുക്കാട് (20)
34. ഗവ. സമിതി എച്ച്.എസ്.എസ് മേലഡൂർ (78)
35. ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ (22)
36. ജി.എച്ച്.എസ് പുല്ലൂറ്റ് (120)
37. ജി.എച്ച്.എസ്.എസ് മുപ്ലിയം (86)
38. എം.എ.ആർ.എം.ജി വി.എച്ച്.എസ്.എസ് ശാന്തിപുരം (23)
39. എം.ആർ.എസ് ചാലക്കുടി (33)
40. ഗവ. എച്ച്.എസ് തയ്യൂർ (78)
41. ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് കുന്നംകുളം (64)
42. ഗവ. വി.എച്ച്.എസ്.എസ് പഴഞ്ഞി (219)
43. ഗവ. ബോയ്സ് എച്ച്.എസ് വടക്കാഞ്ചേരി (155)
44. ഗവ. ഗേൾസ് എച്ച്.എസ് വടക്കാഞ്ചേരി (219)
45. ഗവ. ആർ.എസ്.ആർ വി.എച്ച്.എസ്.എസ് വേലൂർ (150)
46. ഗവ. വി.എച്ച്.എസ്.എസ് കടപ്പുറം (53)
47. ഗവ. എ.എച്ച്.എസ്.എസ് വാടാനപ്പള്ളി (108)
48. ഗവ. മാപ്പിള എച്ച്.എസ്.എസ് ചാമക്കാല (60)
49. ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ് കയ്പമംഗലം (59)
50. ഗവ. ആർ.എഫ്.ടി എച്ച്.എസ് ചാവക്കാട് (26)
51. ഗവ. എച്ച്.എസ്.എസ് കടവല്ലൂർ (104)
52. ഗവ. എച്ച്.എസ് മരത്തംകോട് (66)
53. ഗവ. എച്ച്.എസ് എളവള്ളി (23)
54. ഗവ. എം.ആർ.എസ് ചേലക്കര (12)
എയ്ഡഡ് സ്കൂളുകൾ
55. സി.എൻ.എൻ ജി.എച്ച്.എസ് ചേർപ്പ് (254)
56. സെന്റ് തോമസ് എച്ച്.എസ് വല്ലച്ചിറ (52)
57. സെന്റ് സേവ്യേഴ്സ് എച്ച്.എസ് ചെവ്വൂർ (79)
58. ജെ.പി.ഇ.എച്ച്.എസ് കൂർക്കഞ്ചേരി (109)
59. എസ്.എൻ.വി എച്ച്.എസ് കണിമംഗലം (14)
60. എസ്.എൻ ജി.എച്ച്.എസ് കണിമംഗലം (12)
61. എസ്.എച്ച് ഓഫ് മേരീസ് സി.ജി.എച്ച്.എസ് കണ്ടശ്ശാംകടവ് (208)
62. ടി.എച്ച്.എസ് അരണാട്ടുകര (29)
63. സെന്റ് ആന്‍സ് സി.ജി.എച്ച്.എസ് പടിഞ്ഞാറേക്കോട്ട തൃശൂർ (145)
64. എച്ച്.എസ് അരിമ്പൂർ (189)
65. പൂമല എച്ച്.എസ് (61)
66. എസ്.എൻ.എം എച്ച്.എസ് ചാഴൂർ (116)
67. സെന്റ് ആന്റണീസ് എച്ച്.എസ് പുത്തൻപീടിക (36)
68. എസ്.ബി.എച്ച്.എസ് കുറുമ്പിലാവ് (57)
69. സെന്റ് അലോഷ്യസ് എച്ച്.എസ് എൽത്തുരുത്ത് (175)
70. സെന്റ് ആന്റണീസ് എച്ച്.എസ് പഴുവിൽ (180)
71. എൽ.എഫ്.സി ജി.എച്ച്.എസ് ഒളരിക്കര (49)
72. സിഎംഎസ് എച്ച്എസ്എസ് തൃശൂർ (190)
73. സെന്റ് ജോസഫ്സ് സിജിഎച്ച്എസ് മിഷൻ ക്വാർട്ടേഴ്സ് തൃശൂർ (170)
74. മാർത്തോമ ഗേൾസ് എച്ച്.എസ് തൃശൂർ (41)
75. വിജി എച്ച്.എസ്.എസ് തൃശൂർ (24)
76. വിവിഎസ്എച്ച്എസ് മണ്ണുത്തി (11)
77. സെന്റ് സെബാസ്റ്റ്യൻസ് സിജിഎച്ച്എസ് നെല്ലിക്കുന്ന് (134)
78. എകെഎം എച്ച്എസ്എസ് പൂച്ചട്ടി (21)
79. സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ (194)
80 സെന്റ് ക്ലയേഴ്സ് സിജിഎച്ച്എസ്എസ് തൃശൂർ (148)
81. സെന്റ് തോമസ് കോളജ് എച്ച്.എസ്.എസ് തൃശൂർ (167)
82. സെന്റ് തോമസ് എച്ച്.എസ്.എസ് തോപ്പ് തൃശൂർ (104)
83. എസ്എച്ച്സി ജിഎച്ച്എസ്എസ് തൃശൂർ (374)
84. എച്ച്എഫ്സിജിഎച്ച്എസ് തൃശൂർ (296)
85. സെന്റ് ജോസഫ്സ് എച്ച്.എസ് അവിണിശ്ശേരി (36)
86. സെന്റ് മേരീസ് സിജിഎച്ച്എസ് ഒല്ലൂർ (167)
87. സെന്റ് റാഫേൽസ് സിജിഎച്ച്എസ്എസ് ഒല്ലൂർ (112)
88. ദീപ്തി എച്ച്.എസ് തലോർ (334)
89. ടിപിഎസ്എച്ച്എസ് തൃക്കൂർ (76)
90. സിജെഎം എഎച്ച്എസ്എസ് വാടാനപ്പള്ളി (343)
91. സെന്റ് ജോസഫ്സ് എച്ച്.എസ് വേലൂപ്പാടം (127)
92. മാത എച്ച്.എസ് മണ്ണംപേട്ട (183)
93. എപിഎച്ച്എസ് അളഗപ്പനഗർ (35)
94. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് മാന്ദാമംഗലം (157)
95. സെന്റ് ജോൺസ് എച്ച്.എസ് പറപ്പൂർ (215)
96. എസ്എസ് ജിഎച്ച്എസ്എസ് പുറനാട്ടുകര (143)
97. സെന്റ് ജോർജസ് എച്ച്.എസ് പുറ്റേക്കര (72)
98. ശാന്ത എച്ച്.എസ്.എസ് അവണൂർ (40)
99. എസ്ഡി വിഎച്ച്എസ് പേരാമംഗലം (280)
100. ബിവിഎം എച്ച്എസ് കല്ലേറ്റുംകര (77)
101. ജിഎസ്എച്ച്എസ് അഷ്ടമിച്ചിറ (110)
102. എസ്എച്ച് സിജിഎച്ച്എസ്എസ് ചാലക്കുടി (285)
103. സെന്റ് ആന്റണീസ് സിഎച്ച്എസ് കോട്ടാറ്റ് (93)
104. സെന്റ് ജോസഫ്സ് എച്ച്.എസ് മേലൂർ (109)
105. സെന്റ് ആന്‍സ് എച്ച്.എസ് കോട്ടപ്പുറം (286)
106. എസ്എസ്എം എച്ച്എസ് അഴീക്കോട് (282)
107. സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ് സൗത്ത് താണിശ്ശേരി (77)
108. എച്ച്ഡിപിഎസ് എച്ച്എസ്എസ് എടതിരിഞ്ഞി (126)
109. സെന്റ് മേരീസ് എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (293)
110. എസ്എൻ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (23)
111. എൽഎഫ്സി എച്ച്.എസ് ഇരിങ്ങാലക്കുട (291)
112. എൽബിഎസ് എംഎച്ച്എസ്എസ് അവിട്ടത്തൂർ (86)
113. ബിവിഎം എച്ച്.എസ് കൽപ്പറമ്പ് (162)
114. പിഎസ്എം വിഎച്ച്എസ്എസ് കാട്ടൂർ (29)
115. സെന്റ് സേവ്യേഴ്സ് എച്ച്.എസ് കാരാഞ്ചിറ (36)
116. എച്ച്സി എച്ച്.എസ് മാപ്രാണം (109)
117. സെന്റ് ഡോൺ ബോസ്കോ ജി.എച്ച്.എസ് കൊടകര (162)
118. എസ്കെഎച്ച്എസ് മറ്റത്തൂർ (321)
119. പിസിജിഎച്ച്എസ് വെള്ളിക്കുളങ്ങര (113)
120. എംഎഎം എച്ച്എസ് കൊരട്ടി (226)
121. പിഎസ് എച്ച്എസ്എസ് തിരുമുടിക്കുന്ന് (112)
122. എൽഎഫ്സി എച്ച്എസ്എസ് കൊരട്ടി (345)
123. സെന്റ് മേരീസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി (181)
124. സെന്റ് ആന്റണീസ് എച്ച്എസ് മൂർക്കനാട് (61)
125. സെന്റ് ജോസഫ്സ് സിജിഎച്ച്എസ് കരുവന്നൂർ (117)
126. വിഎച്ച്എസ്എസ് കാറളം (86)
127. പിവിഎസ് എച്ച്എസ് പറപ്പൂക്കര (45)
128. എസ്കെ എച്ച്എസ്എസ് ആനന്ദപുരം (212)
129. സെന്റ് ജോർജസ് എച്ച്.എസ് പരിയാരം (131)
130. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാട് (407)
131. എകെഎം എച്ച്.എസ് പൊയ്യ (110)
132. സെന്റ് മേരീസ് എച്ച്.എസ് ചെങ്ങാലൂർ (159)
133. ആർഎച്ച്എസ് തുമ്പൂർ (22)
134. ടിഎച്ച്എസ് പുത്തൻചിറ (88)
135. എൻഎസ് എച്ച്.എസ് വാളൂർ (49)
136. യുഎച്ച്എസ്എസ് മാമ്പ്ര (82)
137. എസ്എൻഡിപി എച്ച്.എസ്.എസ് പല്ലിശ്ശേരി (125)
138. യുഎച്ച്എസ് അന്നനാട് (104)
139. എസ്സി ജിഎച്ച്എസ്എസ് കോട്ടക്കൽ മാള (210)
140. ഒഎൽഎഫ് ജിഎച്ച്എസ് മതിലകം (224)
141. എംഇഎസ് എച്ച്.എസ്.എസ് പി.വെമ്പല്ലൂർ (226)
142. എംജെഡി എച്ച്.എസ് കുന്നംകുളം (104)
143. ബിസിജി എച്ച്എസ് കുന്നംകുളം (269)
144. എൽഐജി എച്ച്.എസ് ചൂണ്ടൽ (150)
145. സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസ് മറ്റം (116)
146. എഎം എച്ച്എസ് ചെമ്മണ്ണൂർ (73)
147. സെന്റ് തോമസ് എച്ച്.എസ് മായന്നൂർ (238)
148. എൻഎസ്എസ് വി.എച്ച്.എസ്.എസ് മുണ്ടത്തിക്കോട് (90)
149. എച്ച്എസ് പെങ്ങാമുക്ക് (26)
150. എംഎഎസ്എം വിഎച്ച്എസ്എസ് വെണ്മേനാട് (62)
151. സെന്റ് തെരേസാസ് ഗേൾസ് എച്ച്.എസ് ബ്രഹ്മകുളം (152)
152. വിആർഎഎം എംഎച്ച്എസ് തൈക്കാട് സൗത്ത് (98)
153. സെന്റ് തോമസ് എച്ച്.എസ്.എസ് ഏങ്ങണ്ടിയൂർ (314)
154. സെന്റ് ജോസഫ്സ് എച്ച്.എസ് ഏനാമാക്കൽ (162)
155. സെന്റ് ആൻസ് ഗേൾസ് എച്ച്.എസ് എടത്തുരുത്തി (180)
156. സെന്റ് മേരീസ് ജി.എച്ച്.എസ് ചൊവ്വന്നൂർ (242)
157. സെന്റ് ജോൺസ് എച്ച്.എസ് എളനാട് (80)
158. ശ്രീനാരായണ ട്രസ്റ്റ് എച്ച്.എസ്.എസ് നാട്ടിക (141)
അൺ എയ്ഡഡ് സ്കൂളുകൾ
159. എൻഎസ്എസ് ഇഎംഎച്ച്എസ് പടിഞ്ഞാറേക്കോട്ട, തൃശൂർ (11)
160. സെന്റ് ജോസഫ്സ് മോഡൽ എച്ച്.എസ്.എസ് കുരിയച്ചിറ (192)
161. കെഎയു എച്ച്.എസ് വെള്ളാനിക്കര (46)
162. ഡോൺ ബോസ്കോ എച്ച്.എസ് മണ്ണുത്തി (185)
163. ഹോളി എയ്ഞ്ചൽസ് എച്ച്എസ്എസ് ഒല്ലൂർ (37)
164. സെന്റ് പോൾസ് സിഇഎച്ച്എസ്എസ് കുരിയച്ചിറ (109)
165. സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് എറവ് (92)
166. ലൂർദ്മാത ഇഎംഎച്ച്എസ്എസ് ചേർപ്പ് (119)
167. സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് ആളൂർ (189)
168. കാർമൽ എച്ച്.എസ്.എസ് ചാലക്കുടി (175)
169. ഡോൺ ബോസ്കോ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട (171)
170. വിമല എച്ച്.എസ്.എസ് വെള്ളിക്കുളങ്ങര (10)
171. എച്ച്സിസി ഇഎംഎച്ച്എസ് സ്നേഹഗിരി മാള (86)
172. ലിസ്യു സിഇഎം എച്ച്.എസ് കാട്ടുങ്ങച്ചിറ (52)
173. സംഗമേശ്വര എൻഎസ്എസ് ഇഎംഎച്ച്എസ് ഇരിങ്ങാലക്കുട (4)
174. വിദ്യാജ്യോതി ഇഎംഎച്ച്എസ് അരിപ്പാലം (32)
175. ബഥനി സെന്റ് ജോൺസ് ഇഎംഎച്ച്എസ് കുന്നംകുളം (226)
176. ഡി പോൾ ഇഎംഎച്ച്എസ്എസ് ചൂണ്ടൽ (85)
177. ഫോക്കസ് ഇസ്ലാമിക് ഇഎച്ച്എസ്എസ് തൊട്ടാപ്പ് (33)
178. റഹ്മത്ത് ഇഎച്ച്എസ് തൊഴിയൂർ (59)
179. ഐസിഎ ഇഎച്ച്എസ്എസ് വടക്കേക്കാട് (133)
180. ജെഎംജെ ഇഎംഎച്ച്എസ് അത്താണി (113)
181. കോൺകോഡ് ഇഎംഎച്ച്എസ്എസ് ചിറമനേങ്ങാട് (193)
182. അസീസി ഇഎംഎച്ച്എസ് തലക്കോട്ടുകര (135)
183. ഐഡിസി ഇഎച്ച്എസ് ഒരുമനയൂർ (134)
184. സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ കല്ലുംപുറം (8)
185. ഡിക്യുആർ എച്ച്എസ് കല്ലുംപുറം (17)
186. സെന്റ് എംഎംസി എച്ച്എസ് കാണിപ്പയ്യൂർ (91)
187. അൽ അമീൻ ഇഎച്ച്എസ് കരിക്കാട് (89)
188. തഖ്വ ആർഇഎച്ച്എസ് അണ്ടത്തോട് (58)
189. ക്ലേലിയ ബാർബേറി ഹോളി എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വടക്കാഞ്ചേരി (94)
190. മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കേച്ചേരി (13)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.