Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​സ്.​എ​സ്.​എ​ൽ.​സി;...

എ​സ്.​എ​സ്.​എ​ൽ.​സി; തൃ​ശൂ​ര്‍ ജില്ലക്ക് 99.33 ശതമാനം, റെക്കോഡ്

text_fields
bookmark_border
SSLC Results 2022
cancel
camera_alt

മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ സഹോദരങ്ങൾ

തൃ​ശൂ​ര്‍: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക് ഇ​ക്കു​റി​യും റെ​ക്കോ​ഡ് വി​ജ​യം. 99.33 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ വി​ജ​യം 0.02 ശ​ത​മാ​നം കൂ​ടി. സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നു​മാ​യി. 2020ൽ ​ഒ​മ്പ​തും 21ൽ ​പ​ത്തും സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജി​ല്ല ഇ​ക്കു​റി 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ അ​ഞ്ചാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ജി​ല്ല​യി​ൽ 18,669 ആ​ൺ​കു​ട്ടി​ക​ളും 17,244 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 35,913 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 18,502 ആ​ൺ​കു​ട്ടി​ക​ളും 17,169 പെ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം 35,671 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 35,402 പേ​രാ​ണ് യോ​ഗ്യ​ർ. 167 ആ​ൺ​കു​ട്ടി​ക​ളും 75 പെ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം 242 പേ​രാ​ണ് അ​യോ​ഗ്യ​ർ. 54 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 104 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 32 അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ അ​ട​ക്കം 190 വി​ദ്യാ​ല​യ​ങ്ങ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 177 സ്കൂ​ളു​ക​ളാ​ണ് 100 ശ​ത​മാ​നം നേ​ടി​യ​ത്.

4323 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. 3157 പെ​ൺ​കു​ട്ടി​ക​ളും 1166 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് എ ​പ്ല​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 11,960 പേ​ർ​ക്കാ​യി​രു​ന്നു മു​ഴു​വ​ൻ എ ​പ്ല​സ്. കൂ​ടു​ത​ൽ എ ​പ്ല​സ് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക്കാ​ണ്. 1221 പെ​ൺ​കു​ട്ടി​ക​ളും 481 ആ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട​ക്ക് 1702 എ ​പ്ല​സ് ല​ഭി​ച്ചു. 951 പെ​ൺ​കു​ട്ടി​ക​ളും 369 ആ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം തൃ​ശൂ​രി​ന് 1320ഉം 985 ​പെ​ൺ​കു​ട്ടി​ക​ളും 316 ആ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം ചാ​വ​ക്കാ​ടി​ന് 1301 എ ​പ്ല​സു​മാ​ണ് ല​ഭി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ 99.69 ശ​ത​മാ​ന​ത്തോ​ടെ തൃ​ശൂ​രാ​ണ്​ വി​ജ​യ ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 9909 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 9878 പേ​ര്‍ വി​ജ​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 11,079 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 11,068 പേ​ര്‍ വി​ജ​യി​ച്ചു. 99.9 ആ​ണ് വി​ജ​യ​ശ​ത​മാ​നം. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള ചാ​വ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 14,925 പേ​രി​ല്‍ 14,725 പേ​രും വി​ജ​യി​ച്ചു. 98.66 ആ​ണ്​ ചാ​വ​ക്കാ​ടി​ന്‍റെ വി​ജ​യ​ശ​ത​മാ​നം.

സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പി. ​ഭാ​സ്ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ (334), ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് പ​ഴ​ഞ്ഞി (219), ജി.​കെ.​വി​എ​ച്ച്.​എ​സ്.​എ​സ് എ​റി​യാ​ട് (202) എ​ന്നി​വ കൂ​ടു​ത​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി 100 ശ​ത​മാ​നം നേ​ടി. സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്.​എ​സ്.​എ​സ് കു​റ്റി​ക്കാ​ട് (407), തൃ​ശൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍ട്ട് ജി.​എ​ച്ച്.​എ​സ്.​എ​സ്.​എ​സ് (374), വ​ര​ന്ത​ര​പ്പി​ള്ളി സി.​ജെ.​എം.​എ.​എ​ച്ച്.​എ​സ്.​എ​സ് (343), ത​ലോ​ര്‍ ദീ​പ്തി (334), ഏ​ങ്ങ​ണ്ടി​യൂ​ര്‍ സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് (314), ഇ​രി​ങ്ങാ​ല​ക്കു​ട എ​ല്‍.​എ​ഫ്.​സി.​എ​ച്ച്.​എ​സ് (291), കോ​ട്ട​പ്പു​റം സെ​ന്‍റ്​​ ആ​ന്‍സ് എ​ച്ച്.​എ​സ് (286) എ​ന്നി​വ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ​കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന 68 പേ​രും ജ​യി​ച്ചു.

എ പ്ലസിന്‍റെ മധുരം നുണഞ്ഞ് മൂവർ സംഘം

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​തി​രി​ഞ്ഞി എ​ച്ച്.​ഡി.​പി സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യ​ത്തി​നൊ​പ്പം മ​റ്റൊ​രു മ​ധു​രം​കൂ​ടി. സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു​പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ൽ എ ​പ്ല​സ്​ നേ​ടി വി​ജ​യ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി. സ​ഹ​ല ഫാ​ത്തി​മ, അ​നാ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് എ​ന്നി​വ​രാ​ണ്​ എ ​പ്ല​സ് മ​ധു​രം വീ​ട്ടി​ലും സ്കൂ​ളി​ലും എ​ത്തി​ച്ച​ത്.

എ​ട​തി​രി​ഞ്ഞി തോ​ട്ടു​പ​റ​മ്പി​ൽ ഫ​സ​ലു​ദ്ദീ​ൻ-​ഷം​ല ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​ണി​വ​ർ. ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ 10ാം ക്ലാ​സ്​ വ​രെ ഒ​രോ ക്ലാ​സി​ലാ​ണ് മൂ​വ​രും പ​ഠി​ച്ച​ത്. പ്ര​വാ​സി​യാ​യ ഫ​സ​ലു​ദ്ദീ​ന്‍ നാ​ട്ടി​ല്‍ ലീ​വി​ന് വ​ന്നി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്തു​ത​ന്നെ ഫ​ലം വ​ന്ന​ത്​ ഇ​ര​ട്ടി​മ​ധു​ര​മാ​യി. എ​ച്ച്.​ഡി.​പി സ​മാ​ജം സ്കൂ​ളി​ൽ​ത​ന്നെ പ്ല​സ് ടു​വി​ന് സ​യ​ന്‍സ് എ​ടു​ത്ത് പ​ഠി​ക്ക​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹ​മെ​ന്ന്​ ഫ​സ​ലു​ദ്ദീ​ൻ പ​റ​ഞ്ഞു.

തൃ​ശൂ​ർ: വി​ജ​യ​ത്തി​ള​ക്ക​മേ​റ്റി ജി​ല്ല​യു​ടെ മു​ന്നേ​റ്റം. ക​ഴി​ഞ്ഞ വ​ർ​ഷം 99.31 ശ​ത​മാ​ന​മാ​യി​രു​ന്നു ജി​ല്ല​യു​ടെ വി​ജ​യ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ​യ​ത് 99.33 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 177 സ്കൂ​ളു​ക​ൾ​ക്കാ​ണ് 100 ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ​യ​ത് 190 ആ​ണ്. അ​തി​ൽ​ത​ന്നെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​ഭി​മാ​നാ​ർ​ഹ​മാ​യ മു​ന്നേ​റ്റം എ​ടു​ത്തു​പ​റ​യ​ണം. സ​ർ​ക്കാ​ർ വി​ഭാ​ഗ​ത്തി​ൽ 54, എ​യ്​​ഡ​ഡി​ൽ 104, അ​ൺ എ​യ്​​ഡ​ഡി​ൽ 32 എ​ന്നി​വ​യാ​ണ്​ 100 ശതമാനം വിജയം നേടിയത്​..

വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് അ​ഞ്ചാം റാ​ങ്കാ​ണ് ജി​ല്ല നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​ പി​ന്നാ​ക്കം പോ​യി ഒ​മ്പ​തി​ലെ​ത്തി. ഇ​ത്ത​വ​ണ പ​ഴ​യ അ​ഞ്ചി​ന്‍റെ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, എ ​പ്ല​സ് വി​ജ​യ​ത്തി​ൽ മ​റ്റു ജി​ല്ല​ക​ളെ​പോ​ലെ തൃ​ശൂ​രി​ലും കു​റ​വു​വ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ 35,158 പേ​രി​ൽ 11,960 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 35,900 പേ​രി​ൽ 4321 പേ​രാ​ണ് മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ​ത്.

100 % നേടിയ സ്കൂ​ളു​ക​ളും കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ

1. ജി.​എ​ച്ച്.​എ​സ്.​എ​സ് മ​ണ​ലൂ​ർ (54)

2. പി.​ജെ.​എം.​എ​സ്.​ജി എ​ച്ച്.​എ​സ്.​എ​സ് ക​ണ്ട​ശ്ശാം​ക​ട​വ് (50)

3. സി.​എം.​ജി എ​ച്ച്.​എ​സ് കു​റ്റൂ​ർ (94)

4. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് അ​യ്യ​ന്തോ​ൾ (14)

5. ജി.​എ​ൻ എ​ച്ച്.​എ​സ്.​എ​സ് കി​ഴു​പ്പി​ള്ളി​ക്ക​ര (56)

6. ജി.​എ​ച്ച്.​എ​സ്.​എ​സ് പെ​രി​ങ്ങോ​ട്ടു​ക​ര (16)

7. ജി.​എ​ച്ച്.​എ​സ്.​എ​സ് താ​ന്ന്യം (23)

8. ജി.​എ​ച്ച്.​എ​സ്.​എ​സ് പൂ​ങ്കു​ന്നം (8)

9. ഗ​വ. ഗേ​ൾ​സ് വി.​എ​ച്ച്.​എ​സ്.​എ​സ് (11)

10. ഗ​വ. മോ​ഡ​ൽ ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ് തൃ​ശൂ​ർ (16)

11. ജി.​എ​ച്ച്.​എ​സ്.​എ​സ് അ​ഞ്ചേ​രി (31)

12. ജി.​എ​ച്ച്.​എ​സ്​ ക​ണ്ണാ​ട്ടു​പാ​ടം (12)

13. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പു​ത്തൂ​ർ (98)

14. ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ട്ടി​ല​പ്പൂ​വം (16)

15. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് രാ​മ​വ​ർ​മ​പു​രം (13)

16. ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ചാ​ല​ക്കു​ടി (51)

17. ഗ​വ.​എ​ച്ച്.​എ​സ് വി​ജ​യ​രാ​ഘ​വ​പു​രം (10)

18. ജി.​ജി.​എ​ച്ച്.​എ​സ് ചാ​ല​ക്കു​ടി (41)

19. പി. ​ഭാ​സ്ക​ര​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ (334)

20. ജി.​കെ.​വി എ​ച്ച്.​എ​സ്.​എ​സ് എ​റി​യാ​ട് (202)

21. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ട​വി​ല​ങ്ങ് (56)

22. ജി.​എ​ച്ച്.​എ​സ്.​എ​സ് ഐ​രാ​ണി​ക്കു​ളം (19)

23. ജി.​എം.​ബി എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (21)

24. ജി.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (18)

25. ജി.​എ​ച്ച്.​എ​സ്.​എ​സ് കാ​ട്ടൂ​ർ (17)

26. ജി.​എ​ച്ച്.​എ​സ് കു​ഴൂ​ർ (50)

27. ജി.​എ​ൻ.​ബി എ​ച്ച്.​എ​സ് കൊ​ട​ക​ര (100)

28. ജി.​എ​ച്ച്.​എ​സ്.​എ​സ് കൊ​ട​ക​ര (52)

29. ജി.​എ​ച്ച്.​എ​സ്.​എ​സ് ചെ​മ്പൂ​ച്ചി​റ (79)

30. ജി.​എം.​എ​ച്ച്.​എ​സ്.​എ​സ് ന​ട​വ​ര​മ്പ് (98)

31. ജി.​എ​ച്ച്.​എ​സ്.​എ​സ് ക​രൂ​പ്പ​ട​ന്ന (79)

32. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ന​ന്തി​ക്ക​ര (124)

33. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പു​തു​ക്കാ​ട് (20)

34. ഗ​വ. സ​മി​തി എ​ച്ച്.​എ​സ്.​എ​സ് മേ​ല​ഡൂ​ർ (78)

35. ജി.​എ​ച്ച്.​എ​സ്.​എ​സ് വെ​റ്റി​ല​പ്പാ​റ (22)

36. ജി.​എ​ച്ച്.​എ​സ് പു​ല്ലൂ​റ്റ് (120)

37. ജി.​എ​ച്ച്.​എ​സ്.​എ​സ് മു​പ്ലി​യം (86)

38. എം.​എ.​ആ​ർ.​എം.​ജി വി.​എ​ച്ച്.​എ​സ്.​എ​സ് ശാ​ന്തി​പു​രം (23)

39. എം.​ആ​ർ.​എ​സ് ചാ​ല​ക്കു​ടി (33)

40. ഗ​വ. എ​ച്ച്.​എ​സ് ത​യ്യൂ​ർ (78)

41. ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് കു​ന്നം​കു​ളം (64)

42. ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് പ​ഴ​ഞ്ഞി (219)

43. ഗ​വ. ബോ​യ്സ് എ​ച്ച്.​എ​സ് വ​ട​ക്കാ​ഞ്ചേ​രി (155)

44. ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ് വ​ട​ക്കാ​ഞ്ചേ​രി (219)

45. ഗ​വ. ആ​ർ.​എ​സ്.​ആ​ർ വി.​എ​ച്ച്.​എ​സ്.​എ​സ് വേ​ലൂ​ർ (150)

46. ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ക​ട​പ്പു​റം (53)

47. ഗ​വ. എ.​എ​ച്ച്.​എ​സ്.​എ​സ് വാ​ടാ​ന​പ്പ​ള്ളി (108)

48. ഗ​വ. മാ​പ്പി​ള എ​ച്ച്.​എ​സ്.​എ​സ് ചാ​മ​ക്കാ​ല (60)

49. ഗ​വ. ഫി​ഷ​റീ​സ് വി.​എ​ച്ച്.​എ​സ്.​എ​സ് ക​യ്പ​മം​ഗ​ലം (59)

50. ഗ​വ. ആ​ർ.​എ​ഫ്.​ടി എ​ച്ച്.​എ​സ് ചാ​വ​ക്കാ​ട് (26)

51. ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ക​ട​വ​ല്ലൂ​ർ (104)

52. ഗ​വ. എ​ച്ച്.​എ​സ് മ​ര​ത്തം​കോ​ട് (66)

53. ഗ​വ. എ​ച്ച്.​എ​സ് എ​ള​വ​ള്ളി (23)

54. ഗ​വ. എം.​ആ​ർ.​എ​സ് ചേ​ല​ക്ക​ര (12)

എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ

55. സി.​എ​ൻ.​എ​ൻ ജി.​എ​ച്ച്.​എ​സ് ചേ​ർ​പ്പ് (254)

56. സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ് വ​ല്ല​ച്ചി​റ (52)

57. സെ​ന്‍റ്​ സേ​വ്യേ​ഴ്സ് എ​ച്ച്.​എ​സ് ചെ​വ്വൂ​ർ (79)

58. ജെ.​പി.​ഇ.​എ​ച്ച്.​എ​സ് കൂ​ർ​ക്ക​ഞ്ചേ​രി (109)

59. എ​സ്.​എ​ൻ.​വി എ​ച്ച്.​എ​സ് ക​ണി​മം​ഗ​ലം (14)

60. എ​സ്.​എ​ൻ ജി.​എ​ച്ച്.​എ​സ് ക​ണി​മം​ഗ​ലം (12)

61. എ​സ്.​എ​ച്ച് ഓ​ഫ് മേ​രീ​സ് സി.​ജി.​എ​ച്ച്.​എ​സ് ക​ണ്ട​ശ്ശാം​ക​ട​വ് (208)

62. ടി.​എ​ച്ച്.​എ​സ് അ​ര​ണാ​ട്ടു​ക​ര (29)

63. സെ​ന്‍റ്​ ആ​ന്‍സ് സി.​ജി.​എ​ച്ച്.​എ​സ് പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട തൃ​ശൂ​ർ (145)

64. എ​ച്ച്.​എ​സ് അ​രി​മ്പൂ​ർ (189)

65. പൂ​മ​ല എ​ച്ച്.​എ​സ് (61)

66. എ​സ്.​എ​ൻ.​എം എ​ച്ച്.​എ​സ് ചാ​ഴൂ​ർ (116)

67. സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് എ​ച്ച്.​എ​സ് പു​ത്ത​ൻ​പീ​ടി​ക (36)

68. എ​സ്.​ബി.​എ​ച്ച്.​എ​സ് കു​റു​മ്പി​ലാ​വ് (57)

69. സെ​ന്‍റ്​ അ​ലോ​ഷ്യ​സ് എ​ച്ച്.​എ​സ് എ​ൽ​ത്തു​രു​ത്ത് (175)

70. സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് എ​ച്ച്.​എ​സ് പ​ഴു​വി​ൽ (180)

71. എ​ൽ.​എ​ഫ്.​സി ജി.​എ​ച്ച്.​എ​സ് ഒ​ള​രി​ക്ക​ര (49)

72. സി​എം​എ​സ് എ​ച്ച്എ​സ്എ​സ് തൃ​ശൂ​ർ (190)

73. സെ​ന്‍റ്​ ജോ​സ​ഫ്സ് സി​ജി​എ​ച്ച്എ​സ് മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് തൃ​ശൂ​ർ (170)

74. മാ​ർ​ത്തോ​മ ഗേ​ൾ​സ് എ​ച്ച്.​എ​സ് തൃ​ശൂ​ർ (41)

75. വി​ജി എ​ച്ച്.​എ​സ്.​എ​സ് തൃ​ശൂ​ർ (24)

76. വി​വി​എ​സ്എ​ച്ച്എ​സ് മ​ണ്ണു​ത്തി (11)

77. സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് സി​ജി​എ​ച്ച്എ​സ് നെ​ല്ലി​ക്കു​ന്ന് (134)

78. എ​കെ​എം എ​ച്ച്എ​സ്എ​സ് പൂ​ച്ച​ട്ടി (21)

79. സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ എ​ച്ച്.​എ​സ്.​എ​സ് കു​ട്ട​നെ​ല്ലൂ​ർ (194)

80 സെ​ന്‍റ്​ ക്ല​യേ​ഴ്സ് സി​ജി​എ​ച്ച്എ​സ്എ​സ് തൃ​ശൂ​ർ (148)

81. സെ​ന്‍റ്​ തോ​മ​സ് കോ​ള​ജ് എ​ച്ച്.​എ​സ്.​എ​സ് തൃ​ശൂ​ർ (167)

82. സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് തോ​പ്പ് തൃ​ശൂ​ർ (104)

83. എ​സ്എ​ച്ച്സി ജി​എ​ച്ച്എ​സ്എ​സ് തൃ​ശൂ​ർ (374)

84. എ​ച്ച്എ​ഫ്സി​ജി​എ​ച്ച്എ​സ് തൃ​ശൂ​ർ (296)

85. സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ് അ​വി​ണി​ശ്ശേ​രി (36)

86. സെ​ന്‍റ്​ മേ​രീ​സ് സി​ജി​എ​ച്ച്എ​സ് ഒ​ല്ലൂ​ർ (167)

87. സെ​ന്‍റ്​ റാ​ഫേ​ൽ​സ് സി​ജി​എ​ച്ച്എ​സ്എ​സ് ഒ​ല്ലൂ​ർ (112)

88. ദീ​പ്തി എ​ച്ച്.​എ​സ് ത​ലോ​ർ (334)

89. ടി​പി​എ​സ്എ​ച്ച്എ​സ് തൃ​ക്കൂ​ർ (76)

90. സി​ജെ​എം എ​എ​ച്ച്എ​സ്എ​സ് വാ​ടാ​ന​പ്പ​ള്ളി (343)

91. സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ് വേ​ലൂ​പ്പാ​ടം (127)

92. മാ​ത എ​ച്ച്.​എ​സ് മ​ണ്ണം​പേ​ട്ട (183)

93. എ​പി​എ​ച്ച്എ​സ് അ​ള​ഗ​പ്പ​ന​ഗ​ർ (35)

94. സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്.​എ​സ് മാ​ന്ദാ​മം​ഗ​ലം (157)

95. സെ​ന്‍റ്​ ജോ​ൺ​സ് എ​ച്ച്.​എ​സ് പ​റ​പ്പൂ​ർ (215)

96. എ​സ്എ​സ് ജി​എ​ച്ച്എ​സ്എ​സ് പു​റ​നാ​ട്ടു​ക​ര (143)

97. സെ​ന്‍റ്​ ജോ​ർ​ജ​സ് എ​ച്ച്.​എ​സ് പു​റ്റേ​ക്ക​ര (72)

98. ശാ​ന്ത എ​ച്ച്.​എ​സ്.​എ​സ് അ​വ​ണൂ​ർ (40)

99. എ​സ്ഡി വി​എ​ച്ച്എ​സ് പേ​രാ​മം​ഗ​ലം (280)

100. ബി​വി​എം എ​ച്ച്എ​സ് ക​ല്ലേ​റ്റും​ക​ര (77)

101. ജി​എ​സ്എ​ച്ച്എ​സ് അ​ഷ്ട​മി​ച്ചി​റ (110)

102. എ​സ്എ​ച്ച് സി​ജി​എ​ച്ച്എ​സ്എ​സ് ചാ​ല​ക്കു​ടി (285)

103. സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് സി​എ​ച്ച്എ​സ് കോ​ട്ടാ​റ്റ് (93)

104. സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ് മേ​ലൂ​ർ (109)

105. സെ​ന്‍റ്​ ആ​ന്‍സ് എ​ച്ച്.​എ​സ് കോ​ട്ട​പ്പു​റം (286)

106. എ​സ്എ​സ്എം എ​ച്ച്എ​സ് അ​ഴീ​ക്കോ​ട് (282)

107. സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ജി​എ​ച്ച്എ​സ്എ​സ് സൗ​ത്ത് താ​ണി​ശ്ശേ​രി (77)

108. എ​ച്ച്ഡി​പി​എ​സ് എ​ച്ച്എ​സ്എ​സ് എ​ട​തി​രി​ഞ്ഞി (126)

109. സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (293)

110. എ​സ്എ​ൻ എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (23)

111. എ​ൽ​എ​ഫ്സി എ​ച്ച്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (291)

112. എ​ൽ​ബി​എ​സ് എം​എ​ച്ച്എ​സ്എ​സ് അ​വി​ട്ട​ത്തൂ​ർ (86)

113. ബി​വി​എം എ​ച്ച്.​എ​സ് ക​ൽ​പ്പ​റ​മ്പ് (162)

114. പി​എ​സ്എം വി​എ​ച്ച്എ​സ്എ​സ് കാ​ട്ടൂ​ർ (29)

115. സെ​ന്‍റ്​ സേ​വ്യേ​ഴ്സ് എ​ച്ച്.​എ​സ് കാ​രാ​ഞ്ചി​റ (36)

116. എ​ച്ച്സി എ​ച്ച്.​എ​സ് മാ​പ്രാ​ണം (109)

117. സെ​ന്‍റ്​ ഡോ​ൺ ബോ​സ്​​കോ ജി.​എ​ച്ച്.​എ​സ് കൊ​ട​ക​ര (162)

118. എ​സ്കെ​എ​ച്ച്എ​സ് മ​റ്റ​ത്തൂ​ർ (321)

119. പി​സി​ജി​എ​ച്ച്എ​സ് വെ​ള്ളി​ക്കു​ള​ങ്ങ​ര (113)

120. എം​എ​എം എ​ച്ച്എ​സ് കൊ​ര​ട്ടി (226)

121. പി​എ​സ് എ​ച്ച്എ​സ്എ​സ് തി​രു​മു​ടി​ക്കു​ന്ന് (112)

122. എ​ൽ​എ​ഫ്സി എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി (345)

123. സെ​ന്‍റ്​ മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ് കു​ഴി​ക്കാ​ട്ടു​ശ്ശേ​രി (181)

124. സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ് മൂ​ർ​ക്ക​നാ​ട് (61)

125. സെ​ന്‍റ്​ ജോ​സ​ഫ്സ് സി​ജി​എ​ച്ച്എ​സ് ക​രു​വ​ന്നൂ​ർ (117)

126. വി​എ​ച്ച്എ​സ്എ​സ് കാ​റ​ളം (86)

127. പി​വി​എ​സ് എ​ച്ച്എ​സ് പ​റ​പ്പൂ​ക്ക​ര (45)

128. എ​സ്കെ എ​ച്ച്എ​സ്എ​സ് ആ​ന​ന്ദ​പു​രം (212)

129. സെ​ന്‍റ്​ ജോ​ർ​ജ​സ് എ​ച്ച്.​എ​സ് പ​രി​യാ​രം (131)

130. സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്.​എ​സ്.​എ​സ് കു​റ്റി​ക്കാ​ട് (407)

131. എ​കെ​എം എ​ച്ച്.​എ​സ് പൊ​യ്യ (110)

132. സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്.​എ​സ് ചെ​ങ്ങാ​ലൂ​ർ (159)

133. ആ​ർ​എ​ച്ച്എ​സ് തു​മ്പൂ​ർ (22)

134. ടി​എ​ച്ച്എ​സ് പു​ത്ത​ൻ​ചി​റ (88)

135. എ​ൻ​എ​സ് എ​ച്ച്.​എ​സ് വാ​ളൂ​ർ (49)

136. യു​എ​ച്ച്എ​സ്എ​സ് മാ​മ്പ്ര (82)

137. എ​സ്എ​ൻ​ഡി​പി എ​ച്ച്.​എ​സ്.​എ​സ് പ​ല്ലി​ശ്ശേ​രി (125)

138. യു​എ​ച്ച്എ​സ് അ​ന്ന​നാ​ട് (104)

139. എ​സ്‌​സി ജി​എ​ച്ച്എ​സ്എ​സ് കോ​ട്ട​ക്ക​ൽ മാ​ള (210)

140. ഒ​എ​ൽ​എ​ഫ് ജി​എ​ച്ച്എ​സ് മ​തി​ല​കം (224)

141. എം​ഇ​എ​സ് എ​ച്ച്.​എ​സ്.​എ​സ് പി.​വെ​മ്പ​ല്ലൂ​ർ (226)

142. എം​ജെ​ഡി എ​ച്ച്.​എ​സ് കു​ന്നം​കു​ളം (104)

143. ബി​സി​ജി എ​ച്ച്എ​സ് കു​ന്നം​കു​ളം (269)

144. എ​ൽ​ഐ​ജി എ​ച്ച്.​എ​സ് ചൂ​ണ്ട​ൽ (150)

145. സെ​ന്‍റ്​ ഫ്രാ​ൻ​സി​സ് എ​ച്ച്.​എ​സ്.​എ​സ് മ​റ്റം (116)

146. എ​എം എ​ച്ച്എ​സ് ചെ​മ്മ​ണ്ണൂ​ർ (73)

147. സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ് മാ​യ​ന്നൂ​ർ (238)

148. എ​ൻ​എ​സ്എ​സ് വി.​എ​ച്ച്.​എ​സ്.​എ​സ് മു​ണ്ട​ത്തി​ക്കോ​ട് (90)

149. എ​ച്ച്എ​സ് പെ​ങ്ങാ​മു​ക്ക് (26)

150. എം​എ​എ​സ്എം വി​എ​ച്ച്എ​സ്എ​സ് വെ​ണ്മേ​നാ​ട് (62)

151. സെ​ന്‍റ്​ തെ​രേ​സാ​സ് ഗേ​ൾ​സ് എ​ച്ച്.​എ​സ് ബ്ര​ഹ്മ​കു​ളം (152)

152. വി​ആ​ർ​എ​എം എം​എ​ച്ച്എ​സ് തൈ​ക്കാ​ട് സൗ​ത്ത് (98)

153. സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് ഏ​ങ്ങ​ണ്ടി​യൂ​ർ (314)

154. സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ് ഏ​നാ​മാ​ക്ക​ൽ (162)

155. സെ​ന്‍റ്​ ആ​ൻ​സ് ഗേ​ൾ​സ് എ​ച്ച്.​എ​സ് എ​ട​ത്തു​രു​ത്തി (180)

156. സെ​ന്‍റ്​ മേ​രീ​സ് ജി.​എ​ച്ച്.​എ​സ് ചൊ​വ്വ​ന്നൂ​ർ (242)

157. സെ​ന്‍റ്​ ജോ​ൺ​സ് എ​ച്ച്.​എ​സ് എ​ള​നാ​ട് (80)

158. ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റ് എ​ച്ച്.​എ​സ്.​എ​സ് നാ​ട്ടി​ക (141)

അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ

159. എ​ൻ​എ​സ്എ​സ് ഇ​എം​എ​ച്ച്എ​സ് പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട, തൃ​ശൂ​ർ (11)

160. സെ​ന്‍റ്​ ജോ​സ​ഫ്സ് മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ് കു​രി​യ​ച്ചി​റ (192)

161. കെ​എ​യു എ​ച്ച്.​എ​സ് വെ​ള്ളാ​നി​ക്ക​ര (46)

162. ഡോ​ൺ ബോ​സ്​​കോ എ​ച്ച്.​എ​സ് മ​ണ്ണു​ത്തി (185)

163. ഹോ​ളി എ​യ്ഞ്ച​ൽ​സ് എ​ച്ച്എ​സ്എ​സ് ഒ​ല്ലൂ​ർ (37)

164. സെ​ന്‍റ്​ പോ​ൾ​സ് സി​ഇ​എ​ച്ച്എ​സ്എ​സ് കു​രി​യ​ച്ചി​റ (109)

165. സെ​ന്‍റ്​ ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ്എ​സ് എ​റ​വ് (92)

166. ലൂ​ർ​ദ്മാ​ത ഇ​എം​എ​ച്ച്എ​സ്എ​സ് ചേ​ർ​പ്പ് (119)

167. സെ​ന്‍റ്​ ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ്എ​സ് ആ​ളൂ​ർ (189)

168. കാ​ർ​മ​ൽ എ​ച്ച്.​എ​സ്.​എ​സ് ചാ​ല​ക്കു​ടി (175)

169. ഡോ​ൺ ബോ​സ്​​കോ എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (171)

170. വി​മ​ല എ​ച്ച്.​എ​സ്.​എ​സ് വെ​ള്ളി​ക്കു​ള​ങ്ങ​ര (10)

171. എ​ച്ച്സി​സി ഇ​എം​എ​ച്ച്എ​സ് സ്നേ​ഹ​ഗി​രി മാ​ള (86)

172. ലി​സ്യു സി​ഇ​എം എ​ച്ച്.​എ​സ് കാ​ട്ടു​ങ്ങ​ച്ചി​റ (52)

173. സം​ഗ​മേ​ശ്വ​ര എ​ൻ​എ​സ്എ​സ് ഇ​എം​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട (4)

174. വി​ദ്യാ​ജ്യോ​തി ഇ​എം​എ​ച്ച്എ​സ് അ​രി​പ്പാ​ലം (32)

175. ബ​ഥ​നി സെ​ന്‍റ്​ ജോ​ൺ​സ് ഇ​എം​എ​ച്ച്എ​സ് കു​ന്നം​കു​ളം (226)

176. ഡി ​പോ​ൾ ഇ​എം​എ​ച്ച്എ​സ്എ​സ് ചൂ​ണ്ട​ൽ (85)

177. ഫോ​ക്ക​സ് ഇ​സ്‌​ലാ​മി​ക് ഇ​എ​ച്ച്എ​സ്എ​സ് തൊ​ട്ടാ​പ്പ് (33)

178. റ​ഹ്മ​ത്ത് ഇ​എ​ച്ച്എ​സ് തൊ​ഴി​യൂ​ർ (59)

179. ഐ​സി​എ ഇ​എ​ച്ച്എ​സ്എ​സ് വ​ട​ക്കേ​ക്കാ​ട് (133)

180. ജെ​എം​ജെ ഇ​എം​എ​ച്ച്എ​സ് അ​ത്താ​ണി (113)

181. കോ​ൺ​കോ​ഡ് ഇ​എം​എ​ച്ച്എ​സ്എ​സ് ചി​റ​മ​നേ​ങ്ങാ​ട് (193)

182. അ​സീ​സി ഇ​എം​എ​ച്ച്എ​സ് ത​ല​ക്കോ​ട്ടു​ക​ര (135)

183. ഐ​ഡി​സി ഇ​എ​ച്ച്എ​സ് ഒ​രു​മ​ന​യൂ​ർ (134)

184. സി​റാ​ജു​ൽ ഉ​ലൂം ഇം​ഗ്ലീ​ഷ് സ്കൂ​ൾ ക​ല്ലും​പു​റം (8)

185. ഡി​ക്യു​ആ​ർ എ​ച്ച്എ​സ് ക​ല്ലും​പു​റം (17)

186. സെ​ന്‍റ്​ എം​എം​സി എ​ച്ച്എ​സ് കാ​ണി​പ്പ​യ്യൂ​ർ (91)

187. അ​ൽ അ​മീ​ൻ ഇ​എ​ച്ച്എ​സ് ക​രി​ക്കാ​ട് (89)

188. ത​ഖ്‌​വ ആ​ർ​ഇ​എ​ച്ച്എ​സ് അ​ണ്ട​ത്തോ​ട് (58)

189. ക്ലേ​ലി​യ ബാ​ർ​ബേ​റി ഹോ​ളി എ​യ്ഞ്ച​ൽ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വ​ട​ക്കാ​ഞ്ചേ​രി (94)

190. മ​മ്പ​ഉ​ൽ ഹു​ദ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കേ​ച്ചേ​രി (13)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCThrissur NewsSSLC Results 2022
Next Story