ശ്രീകൃഷ്ണപുരം: സംസ്ഥാന സ്കൂൾ ഗെയിംസ് അണ്ടർ 19 ഫുട്ബാളിൽ ആൺ, പെൺ വിഭാഗങ്ങളിൽ തൃശൂരിന് ഇരട്ടക്കിരീടം. രണ്ടിനത്തിലും കോഴിക്കോടായിരുന്നു എതിരാളി. തൃശൂർ ആൺകുട്ടികളുടെ ടീം ഒന്നിനെതിരെ രണ്ട് ഗോളിനും പെൺകുട്ടികൾ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിജയിച്ചത്.
ലൂസേഴ്സ് ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ഒരുഗോളിന്(1-0) എറണാകുളത്തെയും പാലക്കാടിന്റെ പെൺകുട്ടികൾ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറത്തെയും തോൽപിച്ചു.
നേരത്തേ സെമി ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പാലക്കാടിനെയും (2-0) കോഴിക്കോട് എറണാകുളത്തെയും തോൽപിച്ചു. പെൺകുട്ടികളുടെ ഇനത്തിൽ തൃശൂർ പാലക്കാടിനെയും (4-2) കോഴിക്കോട് മലപ്പുറത്തെയുമാണ് (3-1) മറികടന്നത്. ഞായറാഴ്ച അണ്ടർ 17 പ്രാഥമിക, ക്വാർട്ടർ മത്സരങ്ങളും തിങ്കളാഴ്ച സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.