ആളൂർ: വെള്ളാൻചിറയിലെ കള്ളുഷാപ്പിൽനിന്ന് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. മൂന്നു യുവാക്കൾ കസ്റ്റഡിയിൽ. പനങ്ങാട് പഴുപറമ്പിൽ സുധീഷ് (47), കരുവന്നൂർ പുത്തൻതോട് കുട്ടശേരി അനീഷ് (35), പെരിഞ്ഞനം വടക്കേടത്ത് ശ്രീദത്ത് (29), ചേർപ്പ് ഇഞ്ചമുടി മച്ചിങ്ങൽ രാകേഷ് കൃഷ്ണ (33) എന്നിവരാണ് പിടിയിലായത്.
250 ലിറ്റർ ഡൈല്യൂറ്റഡ് സ്പിരിറ്റ്, 400 ലിറ്റർ ഷുഗർ മിക്സിങ് വാട്ടർ, വാഹനം എന്നിവ കസ്റ്റഡിയിലെടുത്തു. വെള്ളാൻചിറ ഗേറ്റിൽ കെ.ടി. ശങ്കരന്റെ പേരിൽ ലൈസൻസുള്ള ഷാപ്പിൽനിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. പിടിയിലായ സുധീഷ് ഷാപ്പ് മാനേജറാണ്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് റെയ്ഡ് തുടരുന്നതിനിടെ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോന നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ജില്ല റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്നാണ് സ്പിരിറ്റ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.